കേരളം

kerala

ETV Bharat / sports

അവധി ആഘോഷിച്ച് കോലിയും കൂട്ടരും - ഭൂവനേശ്വർ വാർത്ത

കട്ടക്കിലാണ് വിന്‍ഡീസിനെതിരായ മൂന്നാത്തെ ഏകദിന മത്സരം. ഞായറാഴ്ച്ച നടക്കുന്ന മത്സരത്തില്‍ ജയിക്കുന്നവർക്ക് പരമ്പര സ്വന്തമാക്കാം

Team India  West Indies  Bhubaneswar  Cuttack ODI  ടീം ഇന്ത്യ വാർത്ത  വെസ്‌റ്റ്ഇന്‍ഡീസ് വാർത്ത  ഭൂവനേശ്വർ വാർത്ത  കട്ടക്ക് ഏകദിനം വാർത്ത
കോലി

By

Published : Dec 20, 2019, 6:21 PM IST

ഭുവനേശ്വർ: വിന്‍ഡീസിനെതിരായ പരമ്പരക്കിടെ ലഭിച്ച അവധി ആഘോഷിച്ച് കോലിയും കൂട്ടരും. നേരത്തെ കരീബിയന്‍സിന് എതിരെ വിശാഖപട്ടണത്തില്‍ നടന്ന രണ്ടാമത്തെ മത്സരം 107 റണ്‍സിന് വിജയിച്ച് ഇന്ത്യ പരമ്പരയിലെ സമനിലയിലാക്കിയിരുന്നു. വെള്ളിയാഴ്ച്ച പ്രത്യേക പരിശീലന പരിപാടികൾ ഇല്ലാത്തതിനാല്‍ ടീം ഇന്ത്യ വിശ്രമവേള ആനന്ദകരമാക്കി മാറ്റി. ഇതുമായി ബന്ധപ്പെട്ട ഫോട്ടോകൾ നായകന്‍ വിരാട് കോലി ട്വീറ്റ് ചെയതു.

വിന്‍ഡീസിനെതിരെ ചെന്നൈയില്‍ നടന്ന ആദ്യ ഏകദിന മത്സരത്തില്‍ എട്ട് വിക്കറ്റ് തോല്‍വി വഴങ്ങിയ ശേഷം രണ്ടാമത്തെ മത്സരത്തില്‍ ഇന്ത്യ വമ്പന്‍ തിരിച്ചുവരവാണ് നടത്തിയത്. രണ്ടാമത്തെ മത്സരത്തില്‍ ഓപ്പണർമാരായ കെഎല്‍ രാഹുലും രോഹിത് ശർമ്മയും സെഞ്ച്വറിയോടെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചത്. രാഹുല്‍ 102 റണ്‍സും ഹിറ്റ്മാന്‍ 159 റണ്‍സും എടുത്തു. മധ്യനിരയില്‍ ശ്രേയസ് അയ്യർ 53 റണ്‍സും വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ഋഷഭ് പന്ത് 39 റണ്‍സും എടുത്തു.

മത്സരത്തില്‍ ഉടനീളം 16 സിക്‌സുകളാണ് ഇന്ത്യന്‍ ബാറ്റ്സ്‌മാന്‍മാർ അടിച്ചുകൂട്ടിയത്. ഇന്ത്യ ഉയർത്തിയ 388 റണ്‍സെന്ന കൂറ്റന്‍ വിജയ ലക്ഷ്യത്തിന് മുന്നില്‍ കരീബിയന്‍സ് തകർന്നടിഞ്ഞു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ വിന്‍ഡീസിനെ 280 റണ്‍സിന് ഇന്ത്യന്‍ ബോളർമാർ ചുരുട്ടിക്കെട്ടി. കുല്‍ദീപ് യാദവിന്‍റെ ഹാട്രിക്ക് നേട്ടത്തിന്‍റെയും മുഹമ്മദ് ഷമിയുടെ മൂന്ന് വിക്കറ്റ് നേട്ടത്തിന്‍റെയും രവീന്ദ്ര ജഡേജയുടെ രണ്ട് വിക്കറ്റ് നേട്ടത്തിന്‍റെയും പിന്‍ബലത്തിലായിരുന്നു വിശാഖപട്ടണത്തിലെ ഇന്ത്യയുടെ പടുകൂറ്റന്‍ ജയം.

ABOUT THE AUTHOR

...view details