സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരെ ഏറെ പ്രതീക്ഷയോടെ ടീം ഇന്ത്യ കാത്തിരിക്കുന്ന പരമ്പരയ്ക്കുള്ള തയ്യാറെടുപ്പിലാണ് മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും സജീവമാകുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. ഹർദിക് പാണ്ഡ്യ, ശിഖർ ധവാൻ, ഷാർദുൽ ഠാക്കൂർ എന്നിവരോടൊപ്പമുള്ള ചിത്രങ്ങളും ട്വീറ്റിലുണ്ട്. ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുന്നത് ഉള്‍പ്പെടെയുള്ള ലക്ഷ്യങ്ങളുമായാണ് ടീം ഇന്ത്യ സിഡ്‌നിയില്‍ എത്തിയിരിക്കുന്നത്.
ടീം ഇന്ത്യ പരിശീലനം പുനഃരാരംഭിച്ചു; പ്രതീക്ഷയോടെ രവി ശാസ്‌ത്രി
മൂന്ന് വീതം ഏകദിനവും ടി20യും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള ടെസ്റ്റ് പരമ്പരയുമാണ് ടീം ഇന്ത്യ ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായി കളിക്കുക
നവംബർ 27 മുതൽ ഓസ്ട്രേലിയക്കെതിരെ മൂന്ന് വീതം ഏകദിനങ്ങളും ടി20യും ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫിയുടെ ഭാഗമായുള്ള നാല് ടെസ്റ്റ് മത്സരങ്ങളും കോലിയും കൂട്ടരും കളിക്കും. ഈ മാസം 12ന് ഇന്ത്യൻ സംഘം സിഡ്‌നിയിൽ എത്തി. അവിടെ അവർ രണ്ടാഴ്‌ചത്തെ ക്വാറന്‍റൈന് ശേഷം ടീം അംഗങ്ങള്‍ പര്യടനം ആരംഭിക്കും. കൊവിഡ് -19 നെഗറ്റീവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് 14ാം തീയ്യതി മുതൽ പരിശീലനം ആരംഭിച്ചു. ഓസ്ട്രേലിയന്‍ പിച്ചുകളിൽ വേഗതയും ബൗൺസും നേരിടുന്നതിന്‍റെ ഭാഗമായി കെഎൽ രാഹുലിനെ നേരത്തെ ഒരു ടെന്നീസ് പന്ത് ഉപയോഗിച്ച് പരിശീലിച്ചിരുന്നു. ബിസിസിഐ പോസ്റ്റ് ചെയ്‌ത വീഡിയോയിൽ രാഹുലിനൊപ്പം സ്‌പിന്നര്‍ രവിചന്ദ്രൻ അശ്വിനുമുണ്ട്. ടെന്നീസ് റാക്കറ്റും പന്തും ഉപയോഗിച്ച് പരിശീലിക്കുന്ന ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി നിലനിര്‍ത്തുന്നതിലായിരിക്കും ടീം ഇന്ത്യ കൂടുതല്‍ ശ്രദ്ധ നല്‍കുക. നാല് ടെസ്റ്റുകളാണ് പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ കളിക്കുക. 2018-19ലാണ് ടീം ഇന്ത്യ ഇതിന് മുമ്പ് ബോര്‍ഡര്‍ ഗവാസ്‌കര്‍ ട്രോഫി സ്വന്തമാക്കിയത്. നായകന്ക്യാ കോലി അഡ്‌ലെയ്‌ഡിലെ ആദ്യ ടെസ്റ്റില്‍ മാത്രമെ പങ്കെടുക്കൂ. അതിനുശേഷം കോലി നാട്ടിലേക്ക് മടങ്ങും. അച്ഛനാകാനുള്ള തയ്യാറെടുപ്പുകളുടെ ഭാഗമായാണ് കോലി നാട്ടിലേക്ക് മടങ്ങുന്നത്. ഭാര്യ അനുഷ്‌ക ശർമ ജനുവരിയില്‍ കുഞ്ഞിന് ജന്മം നല്‍കുമെന്നാണ് പ്രതീക്ഷിക്കുന്നത്.