സിഡ്‌നി:കൊവിഡ് 19ന് ശേഷമുള്ള ആദ്യ ഏകദിന പരമ്പര കൈവിട്ട് ടീം ഇന്ത്യ. ഓസ്‌ട്രേലിയക്ക് എതിരെ സിഡ്‌നിയില്‍ നടന്ന രണ്ടാം ഏകദിനത്തില്‍ 51 റണ്‍സിന്‍റെ പരാജയം വഴങ്ങിയതോടെയാണ് വിരാട് കോലിക്കും കൂട്ടര്‍ക്കും മൂന്ന് മത്സരങ്ങളുള്ള പരമ്പര നഷ്‌ടമായത്. സിഡ്‌നിയില്‍ ഞായറാഴ്ച 390 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് തുടക്കത്തിലെ കാലിടറി.
പരമ്പര കൈവിട്ട് ടീം ഇന്ത്യ; സിഡ്‌നിയില്‍ നാണംകെട്ട തോല്‍വി - ഏകദിന തോല്‍വി വാര്‍ത്ത
സിഡ്‌നിയില്‍ 390 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന് മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യക്ക് നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 338 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ
ഓപ്പണര്‍മാരായ മായങ്ക് അഗര്‍വാള്‍ 28 റണ്‍സെടുത്തും ശിഖര്‍ ധവാന്‍ 30 റണ്‍സെടുത്തും പുറത്തായി. മൂന്നാമനായി ഇറങ്ങിയ നായകന്‍ വിരാട് കോലി അര്‍ദ്ധസെഞ്ച്വറിയോടെ 89 റണ്‍സെടുത്തും പുറത്തായി. കൂറ്റന്‍ സ്‌കോര്‍ പിന്തുടരുന്ന കാര്യത്തില്‍ മുന്‍നിര കരുതല്‍ കാണിക്കാത്തത് ടീം ഇന്ത്യക്ക് തിരിച്ചടിയായി. വിക്കറ്റുകള്‍ കളഞ്ഞ് കുളിച്ചാണ് ടീം ഇന്ത്യ മറുപടി ബാറ്റിങ് നടത്തിയത്. വിരാട് കോലിക്ക് പിന്നാലെ ശ്രേയസ് അയ്യര്‍ 38 റണ്‍സെടുത്ത് പുറത്തായി. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്‌മാന്‍ ലോകേഷ് രാഹുല്‍ മാത്രമാണ് അല്‍പ്പെമങ്കിലും പിടിച്ചുനിന്നത്. 66 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ രാഹുല്‍ 76 റണ്‍സെടുത്തു. മധ്യനിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത് രാഹുല്‍ മാത്രമാണ്. ഓള്‍റൗണ്ടര്‍മാരായ ഹര്‍ദിക് പാണ്ഡ്യ 28 റണ്‍സെടുത്തും രവീന്ദ്ര ജഡേജ 24 റണ്‍സെടുത്തും പുറത്തായി.
ഓസിസ് പേസ് ആക്രമണത്തിന് മുന്നില്‍ ടീം ഇന്ത്യക്ക് പടിച്ച് നില്‍ക്കാന്‍ സാധിച്ചില്ല. പാറ്റ് കമ്മിന്‍സ് മൂന്നും ജോഷ് ഹേസില്‍വുഡ് രണ്ടും വിക്കറ്റുകള്‍ സ്വന്തമാക്കി. ഇരുവരെയും കൂടാതെ സ്‌പിന്നര്‍ ആദം സാംപ, ഓള്‍റൗണ്ടര്‍മാരായ മോസിയ് ഹെന്‍ട്രിക്യൂ, ഗ്ലെന്‍ മാക്‌സ്‌വെല്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്‌ത്തി. നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ആരോണ്‍ ഫിഞ്ചും കൂട്ടരും വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.