സിഡ്‌നി: സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നൂറുകോടി ഇന്ത്യക്കാരുടെ ആഗ്രഹങ്ങള്‍ വീണുടഞ്ഞപ്പോള്‍ ഒരു ഇന്ത്യന്‍ ആരാധകന്‍റെ സ്വപ്‌നം മാത്രം പൂവണിഞ്ഞു. ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ആരാധികയോട് വിവാഹാഭ്യര്‍ത്ഥന നടത്തുന്ന ഇന്ത്യന്‍ വംശജന്‍റെ ദൃശ്യങ്ങളാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാകുന്നത്.
ടീം ഇന്ത്യക്ക് പരമ്പര നഷ്‌ടം; ആരാധകന് പ്രണയ സാഫല്യം! - odi loses at sydney news
കൊവിഡ് 19 പശ്ചാത്തലത്തില്‍ ഗാലറിയിലേക്ക് 50 ശതമാനം ആരാധര്‍ക്ക് പ്രവേശനം ലഭിച്ച പ്രഥമ ക്രിക്കറ്റ് മത്സരമാണ് സിഡ്‌നിയില്‍ നടന്നത്
![ടീം ഇന്ത്യക്ക് പരമ്പര നഷ്‌ടം; ആരാധകന് പ്രണയ സാഫല്യം! സിഡ്‌നി ഏകദിനത്തില്‍ തോല്‍വി വാര്‍ത്ത സിഡ്‌നയില്‍ പ്രണയ സാഫല്യം വാര്‍ത്ത odi loses at sydney news romantic success in sydney news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-9707114-thumbnail-3x2-444.jpg)
ഓസ്‌ട്രേലിയ ഉയര്‍ത്തിയ 390 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന് ടീം ഇന്ത്യ മറുപടി ബാറ്റിങ് നടത്തുന്നതിനിടെയാണ് ഗാലറിയി വികാര നിര്‍ഭരമായ രംഗങ്ങള്‍ക്ക് സാക്ഷിയായത്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിന്‍റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമത്തിലെത്തിയത്. ഇതിനകം നിരവധി പേരാണ് ട്വീറ്റിനോട് പ്രതികരിച്ച് രംഗത്ത് വന്നത്.
സിഡ്‌നിയില്‍ നടന്ന രണ്ടാമത്തെ ഏകദിനവും പരാജയപ്പെട്ട ടീം ഇന്ത്യക്ക് മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നഷ്‌ടമായി. സിഡ്‌നിയില്‍ ഞായറാഴ്‌ച നടന്ന മത്സരത്തില്‍ 51 റണ്‍സിന്‍റെ തോല്‍വിയാണ് ടീം ഇന്ത്യ വഴങ്ങിയത്. നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 338 റണ്‍സെടുക്കാനെ വിരാട് കോലിക്കും കൂട്ടര്‍ക്കും സാധിച്ചുള്ളു. ഓസ്‌ട്രേലിയക്ക് എതിരായ ടി20 പരമ്പര അടുത്ത മാസം നാലിന് കാന്‍ബറയില്‍ ആരംഭിക്കും. മൂന്ന് മത്സരങ്ങളാണ് പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ കളിക്കുക.