ന്യൂഡല്‍ഹി:ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ യുവരാജ് സിങ്ങിനെ പോലുള്ള മികച്ച ഫീല്‍ഡർമാരുടെ അഭാവമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കെയ്‌ഫ്. യുവരാജ് സിങ് പ്രത്യേക പാക്കേജ് ആയിരുന്നുവെന്നും അദ്ദേഹം വിശേഷിപ്പിച്ചു. നിലവിലെ ഇന്ത്യന്‍ ടീമില്‍ രവീന്ദ്ര ജഡേജ ഫീല്‍ഡിങ്ങില്‍ മികച്ച പ്രകടനം കാഴ്‌ചവെക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യന്‍ ടീം സ്ലിപ്പില്‍ കാച്ച് പാഴാക്കുന്നത് പരിഹരിക്കേണ്ടതുണ്ട്. വ്യത്യസ്ത ടീമിന് വേണ്ടി കളിക്കുമ്പോൾ മാത്രമാണ് വിരാട് കോലിയോ, രോഹിത് ശർമയോ കേമനെന്ന ചോദ്യത്തിന് പ്രസക്തിയുള്ളൂവെന്നും മുഹമ്മദ് കെയ്‌ഫ് പറഞ്ഞു.
ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ മികച്ച ഫീല്‍ഡർമാരുടെ കുറവുണ്ട്: മുഹമ്മദ് കെയ്‌ഫ് - team india news
ഒരു കാലത്ത് ഫീല്‍ഡിങ്ങിലെ സ്ഥിരതയാർന്ന പ്രകടനം കൊണ്ട് ക്രിക്കറ്റ് ആരാധകരെ അമ്പരപ്പിച്ച താരമാണ് മുഹമ്മദ് കെയ്‌ഫ്.
കെയ്‌ഫിന്‍റെ മികച്ച പ്രകടനത്തിലാണ് 2002-ല്‍ ഇംഗ്ലണ്ടില്‍ നടന്ന നാറ്റ്‌വെസ്റ്റ് സീരീസ് ഇന്ത്യ സ്വന്തമാക്കിയത്. അന്ന് ലോഡ്‌സില്‍ നടന്ന ഫൈനലില്‍ ഏഴാമനായി ഇറങ്ങിയ കെയ്‌ഫ് 75 പന്തില്‍ പുറത്താകാതെ 87 റണ്‍സ് സ്വന്തമാക്കിയിരുന്നു. കെയ്‌ഫിന്‍റെ പ്രകടനത്തിന്‍റെ പിന്‍ബലത്തില്‍ ഇംഗ്ലണ്ട് ഉയർത്തിയ 325 റണ്‍സെന്ന വിജയ ലക്ഷ്യം ഇന്ത്യ മൂന്ന് പന്ത് ശേഷിക്കെ മറികടന്നു. അന്ന് കളിയിലെ താരമായി തെരഞ്ഞെടുത്തതും കെയ്‌ഫിനെ ആയിരുന്നു. കെയ്‌ഫിന്‍റെ കരിയറിലെ മികച്ച പ്രകടനങ്ങളിലൊന്നായിരുന്നു അത്.