കാന്‍ബറ: ഓസ്‌ട്രേലിയക്ക് എതിരെ ആശ്വാസ ജയം സ്വന്തമാക്കി വിരാട് കോലിയും കൂട്ടരും. ആരോണ്‍ ഫിഞ്ചിനും കൂട്ടര്‍ക്കുമെതിരായ ഏകദിന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ 13 റണ്‍സിന്‍റെ ജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്.
കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്താന്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും സാധിച്ചത് കാരണം ആതിഥേയരുടെ കുതിപ്പിന് തടയിടാന്‍ സാധിച്ചു. ഓസിസ് ടീമിന്‍റെ നായകനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച് 82 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 75 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കി. മൂന്ന് സിക്‌സും ഏഴ് ബൗണ്ടറിയുമടങ്ങുന്നതായിരുന്നു ഫിഞ്ചിന്‍റെ ഇന്നിങ്സ്. മധ്യനിരയില്‍ തിളങ്ങിയത് ഗ്ലെന്‍ മാക്‌സ്‌വെല്ലാണ്. വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മാക്‌സ്‌വെല്‍ 38 പന്തില്‍ അര്‍ദ്ധസെഞ്ച്വറിയോടെ 59 റണ്‍സെടുത്തു. നാല് സിക്‌സും മൂന്ന് ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഓസിസ് ഓള്‍റൗണ്ടറുടെ ഇന്നിങ്സ്.
കൂടുതല്‍ വായനക്ക്:അതിവേഗം 12,000; ഏകദിനത്തില്‍ സച്ചിനെ മറികടന്ന് കോലി