ദുബായ്:ഈ വർഷത്തെ ടി20 ലോകകപ്പ് മാറ്റിവെക്കുന്ന കാര്യത്തില്‍ ഐസിസി യോഗം അന്തിമ തീരുമാനം എടുത്തില്ല. വ്യാഴ്ഴ്ച വീഡിയോ കോണ്‍ഫറന്‍സ് വഴി നടന്ന യോഗത്തില്‍ തീരുമാനം ജൂണ്‍ 10-ലേക്ക് മാറ്റി. ഒക്ടോബർ 18 മുതല്‍ നവംബർ 15 വരെ ലോകകപ്പ് നടത്താനാണ് നേരത്തെ നിശ്ചയിച്ചിരുന്നത്. അതേസമയം കൊവിഡ് 19 പശ്ചാത്തലത്തില്‍ ലോകകപ്പ് നീട്ടിവെക്കുമെന്ന കാര്യം ഏകദേശം ഉറപ്പാണ്.
ടി20 ലോകകപ്പ്; തീരുമാനം പിന്നീട്
2020-ലെ ടി20 ലോകകപ്പ് നടത്തുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കുന്നത് ജൂണ്‍ 10-ന് നടക്കുന്ന ഐസിസി യോഗത്തിലേക്ക് മാറ്റി
ഐസിസി
അതേസമയം ലോകകപ്പ് മാറ്റിവെച്ചാല്‍ ഈ സമയത്ത് ഐപിഎല്‍ ക്രിക്കറ്റിനായി അനുവദിക്കുമെന്ന് വാർത്തകളുണ്ടായിരുന്നു. കൊവിഡ് 19 കാരണം ടോക്കിയോ ഒളിമ്പിക്സ് 2021-ലേക്ക് മാറ്റിവെച്ചപ്പോൾ വിംബിൾഡണ്‍ ചാമ്പ്യന്‍ഷിപ്പ് റദ്ദാക്കുകയും ചെയ്തു.