കേരളം

kerala

ETV Bharat / sports

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം - വനിത ടി20 ലോകകപ്പ് വാർത്ത

വനിത ടി20 ലോകകപ്പ് ഫൈനലില്‍ പ്രവേശിച്ച ഇന്ത്യന്‍ ടീമിന് അഭിനന്ദനവുമായി വിരാട് കോലിയും മുന്‍ ഇന്ത്യന്‍ താരങ്ങളായ വിവിഎസ് ലക്ഷ്‌മണും വീരേന്ദ്ര സേവാഗും.

Women's T20 WC news  Virat Kohli news  Team India news  ടീം ഇന്ത്യ വാർത്ത  വനിത ടി20 ലോകകപ്പ് വാർത്ത  വിരാട് കോലി വാർത്ത
കോലി, മന്ദാന

By

Published : Mar 5, 2020, 3:34 PM IST

ന്യൂഡല്‍ഹി:ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിനെ കുറിച്ച് ഓർത്ത് അഭിമാനിക്കുന്നതായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോലിയുടെ ട്വീറ്റ്. വനിത ടി20 ലോകകപ്പ് ഫൈനലില്‍ ഇന്ത്യന്‍ ടീം പ്രവേശിച്ച പശ്ചാത്തലത്തിലാണ് കോലിയുടെ ട്വീറ്റ്.

വിരാട് കോലി.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ വിവിഎസ്‌ ലക്ഷ്‌മണും വീരേന്ദ്ര സേവാഗും താരങ്ങളെ അഭിനന്ദിച്ച് രംഗത്ത് വന്നു. മഹത്തായ നേട്ടമാണ് ടീം കൈവരിച്ചത്. വനിത ടി20 ലോകകപ്പ് ഫൈനല്‍ യോഗ്യത നേടിയ ടീമിനെ അഭിനന്ദിക്കുന്നതായി ലക്ഷ്‌മണ്‍ ട്വീറ്റ് ചെയ്‌തു.

വീരേന്ദ്ര സേവാഗ്.
വിവിഎസ് ലക്ഷ്‌മണ്‍.

ക്രിക്കറ്റ് താരങ്ങൾ ഉൾപ്പെടെ നിരവധി പേരാണ് വനിതാ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് രംഗത്ത് വന്നത്. നേരത്തെ 2017-ല്‍ ഇംഗ്ലണ്ടില്‍ നടന്ന വനിതാ ഏകദിന ലോകകപ്പ് ഫൈനലില്‍ ഇന്ത്യ പ്രവേശിച്ചപ്പോഴും ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ ഉൾപ്പെടെ അഭിനന്ദനവുമായി രംഗത്ത് വന്നിരുന്നു.

ഗ്രൂപ്പ് സ്റ്റേജില്‍ നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയ ഉൾപ്പെടെ മുഴുവന്‍ എതിരാളികളെയും പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായാണ് ഇന്ത്യ ഫൈനലില്‍ പ്രവേശിച്ചത്. അതേ സമയം നിലവിലെ ചാമ്പ്യന്‍മാരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും തമ്മില്‍ സിഡ്നിയില്‍ നടക്കുന്ന രണ്ടാമത്തെ സെമിയില്‍ വിജയിക്കുന്ന ടീം ഫൈനലില്‍ ഇന്ത്യയുടെ എതിരാളികളാകും. ഫൈനല്‍ മത്സരം മാർച്ച് എട്ടിന് മെല്‍ബണില്‍ നടക്കും.

ABOUT THE AUTHOR

...view details