ധാക്ക:ഇന്ത്യയില്‍ നടക്കുന്ന 20-ട്വന്‍റി പരമ്പരക്കായുള്ള ടീമിനെ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് പ്രഖ്യാപിച്ചു. അടുത്ത മാസം മൂന്നിന് ആരംഭിക്കുന്ന പരമ്പരയില്‍ മൂന്ന് മത്സരങ്ങളാണ് ഉണ്ടാവുക. ഷാക്കിബ് അല്‍ ഹസനാണ് ബംഗ്ലാദേശ് ക്യാപ്റ്റന്‍. പേസ് ബോളർ അല്‍ അമീന്‍ ഹൊസൈനും സ്പിന്നർ അറഫാത്ത് സണ്ണിയും സൗമ്യ സർക്കാരും 15-അംഗ ട്വന്‍റി-20 ടീമില്‍ തിരിച്ചെത്തി. ആദ്യ മത്സരം അടുത്ത മാസം മൂന്നിന് ഡല്‍ഹിയിലും രണ്ടാം മത്സരം ഏഴിന് രാജ്കോട്ടിലും മൂന്നാം മത്സരം 10ന് നാഗ്പൂരിലും നടക്കും. പരമ്പരക്കായുള്ള ഇന്ത്യന്‍ ടീമിനെ ഈ മാസം 23ന് ശേഷം പ്രഖ്യാപിക്കുമെന്നാണ് റിപ്പോർട്ട്.
ട്വന്‍റി-20 പരമ്പരയിലെ ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു - T20 series news
അടുത്ത മാസം മൂന്നിന് ആരംഭിക്കുന്ന പരമ്പരയിലെ ആദ്യ മത്സരം ഡല്‍ഹിയിലാണ്
![ട്വന്‍റി-20 പരമ്പരയിലെ ബംഗ്ലാദേശ് ടീമിനെ പ്രഖ്യാപിച്ചു](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4787301-692-4787301-1571364582303.jpg)
ബംഗ്ലാദേശ് ക്രിക്കറ്റ്
രണ്ട് മത്സരങ്ങൾ ഉൾക്കൊള്ളുന്ന ടെസ്റ്റ് പരമ്പരയും ബംഗ്ലാദേശ് ഇന്ത്യയില്‍ കളിക്കും. ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ ബംഗ്ലാദേശ് പിന്നീട് പ്രഖ്യാപിക്കും.
ബംഗ്ലാദേശ് ട്വന്‍റി-20 ടീം: ഷാക്കിബ് അല്‍ ഹസന്‍(ക്യാപ്റ്റന്‍) തമിം ഇഖ്ബാല്‍ ഖാന്‍, ലിറ്റണ്‍ കുമാർ ദാസ്, സൗമ്യ സർക്കാർ, നയീം ഷെയിഖ്, മുസഫിർ റഹീം, മുഹമ്മദുല്ല, ഹഫീഫ് ഹുസൈന്‍, മുസാദഖ് ഹൂസൈന്‍ സൈകാട്ട്, അമീനുല്‍ ഇസ്‌ലാം ബൈപ്ലോബ്, അറഫാത്ത് സണ്ണി, മുഹമ്മദ് സെയ്ഫുദീന്‍, അല്‍-അമീന്‍ ഹുസൈന്‍, മുസ്താഫിസൂർ റഹ്‌മാന്‍, ഷാഫിയുല്‍ ഇസ്‌ലാം.