ദുബൈ: അന്താരാഷ്ട്ര ടി20 റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി. ഇന്ന് പുറത്തുവിട്ട പട്ടികയില്‍ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ താരം നാലാം സ്ഥാനത്തെത്തി. നേരത്തെ അഞ്ചാം സ്ഥാനത്തായിരുന്ന കോലി ഒരു സ്ഥാനം മെച്ചപ്പെടുത്തുകയായിരുന്നു. ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ മിന്നുന്ന പ്രകടനമാണ് കോലിക്ക് തുണയായത്.
ടി20 റാങ്കിങ്; 'കോലി മുന്നോട്ട്, രാഹുല്‍ താഴോട്ട്'
ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരവും ഉള്‍പ്പെട്ടിട്ടില്ല.
മറ്റൊരു ഇന്ത്യന്‍ താരമായ കെഎല്‍ രാഹുല്‍ അഞ്ചാം റാങ്കിലേക്ക് താഴ്ന്നു. ഇംഗ്ലണ്ടിന്‍റെ ഡേവിഡ് മലാനാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്ത്. ഓസ്‌ട്രേലിയയുടെ ആരോണ്‍ ഫിഞ്ച് രണ്ടാമതും പാകിസ്ഥാന്‍റെ ബാബര്‍ അസം മൂന്നാം സ്ഥാനത്തുമെത്തി. അതേസമയം ബൗളര്‍മാരുടെ പട്ടികയില്‍ ആദ്യ പത്തില്‍ ഒരു ഇന്ത്യന്‍ താരവും ഉള്‍പ്പെട്ടിട്ടില്ല. സൗത്ത് ആഫ്രിക്കയുടെ തബ്രൈസ് ഷംസിയാണ് ഒന്നാമത്. അഫ്ഗാനിസ്താന്‍റെ റാഷിദ് ഖാന്‍ രണ്ടാം സ്ഥാനത്തും ഓസീസിന്‍റെ ആഷ്ടൺ അഗർ മൂന്നാം സ്ഥാനത്തുമെത്തി.
അതേസമയം ഏകദിനത്തിലെ ബാറ്റ്‌സ്മാന്‍മാരുടെ റാങ്കിങ്ങില്‍ വിരാട് കോലി ഒന്നാം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ രോഹിത് ശര്‍മ രണ്ടില്‍ നിന്നും മൂന്നാം സ്ഥാനത്തേക്ക് വീണു. പാക് താരം ബാബര്‍ അസമാണ് രോഹിതിനെ മറികടന്നത്. ബൗളര്‍മാരുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറ മാത്രമാണ് ആദ്യ പത്തില്‍ ഉള്‍പ്പെട്ട ഏക ഇന്ത്യന്‍ താരം. ന്യൂസീലന്‍ഡിന്‍റ് ട്രെന്‍റ് ബോള്‍ട്ടാണ് റാങ്കിങ്ങില്‍ ഒന്നാമത്.