ജോഹനാസ്ബർഗ് :ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയക്ക് വമ്പന്‍ ജയം. പോർട്ടീസിന് എതിരായ ടി20 മത്സരത്തില്‍ ഓസ്‌ട്രേലിയ 107 റണ്‍സിന്‍റെ ജയം സ്വന്തമാക്കി. ജോഹന്നാസ്ബർഗില്‍ നടന്ന മൂന്ന് മത്സരങ്ങളുള്ള ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ 197 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടർന്ന് മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 89 റണ്‍സെടുത്ത് കൂടാരം കയറി. ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഓസിസ് ബൗളർ ആഷ്‌ടണ്‍ ആഗറാണ് ദക്ഷിണാഫ്രിക്കയെ തകർത്തത്. പാറ്റ് കമ്മിന്‍സണും ആദം സാംപയും രണ്ട് വിക്കറ്റ് വീതവും മിച്ചല്‍ സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്‌ത്തി. 24 റണ്‍സെടുത്ത ഫാഫ് ഡുപ്ലെസിസാണ് പോർട്ടീസിന്‍റെ ടോപ്പ് സ്‌കോറർ. നായകന്‍ ക്വിന്‍റണ്‍ ഡി കോക്ക് ഉൾപ്പെടെ എട്ട് പേർ രണ്ടക്കം തികക്കാതെ പുറത്തായി.
ടി20; ദക്ഷിണാഫ്രിക്കക്കെതിരെ ഓസ്‌ട്രേലിയക്ക് തകർപ്പന്‍ ജയം - ദക്ഷിണാഫ്രിക്ക വാർത്ത
ഹാട്രിക്ക് ഉൾപ്പെടെ അഞ്ച് വിക്കറ്റ് വീഴ്‌ത്തിയ ഓസിസ് ബൗളർ ആഷ്‌ടണ്‍ ആഗറാണ് ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ തകർത്തത്

ആഷ്‌ടണ്‍ ആഗർ
നേരത്തെ 42 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ചിന്‍റെയും 45 റണ്‍സെടുത്ത സ്റ്റീവ് സ്മിത്തിന്‍റെയും പിന്‍ബലത്തിലാണ് ഓസ്‌ട്രേലിയ 196 റണ്‍സെടുത്തത്. സ്റ്റെയ്‌നും ഷംസിയും രണ്ടുവീതവും എന്‍ഗിഡിയും ഫെഹ്‌ലൂക്വായോയും ഓരോ വിക്കറ്റും വീഴ്‌ത്തി. സ്റ്റെയ്‌നും ഷംസിയും രണ്ടുവീതവും എന്‍ഗിഡിയും ഫെഹ്‌ലൂക്വായോയും ഓരോ വിക്കറ്റും വീഴ്‌ത്തി. പരമ്പരയുടെ ഭാഗമായുള്ള അടുത്ത മത്സരം ഫെബ്രുവരി 23-ന് നടക്കും. മൂന്ന് ഏകദിനങ്ങളും മൂന്ന് ടി20യുമാണ് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന്‍റെ ഭാഗമായി ഓസ്‌ട്രേലിയ കളിക്കുക.