സിഡ്‌നി: ടീം ഇന്ത്യക്ക് എതിരെ സിഡ്‌നി ടി20യില്‍ മൂന്ന് വിക്കറ്റ് നഷടത്തില്‍ 186 റണ്‍സ് എടുത്ത് ഓസട്രേലിയ. സിഡ്‌നിയില്‍ ആശ്വാസ ജയം തേടി ഇറങ്ങിയ ആതിഥേയര്‍ ഓപ്പണര്‍ മാത്യു വെയ്‌ഡിന്‍റെയും വെടിക്കെട്ട് ബാറ്റ്സ്‌മാന്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന്‍റെയും കരുത്തിലാണ് ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കിയത്.
സിഡ്‌നി ടി20; ടീം ഇന്ത്യക്ക് 187 റണ്‍സിന്‍റെ വിജയ ലക്ഷ്യം - 187 to win news
അര്‍ദ്ധസെഞ്ച്വറിയോടെ 80 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു വെയ്‌ഡ് മികച്ച തുടക്കം നല്‍കിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറിയോടെ 54 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ശക്തമായ പിന്തുണ നല്‍കി
അര്‍ദ്ധസെഞ്ച്വറിയോടെ 80 റണ്‍സെടുത്ത ഓപ്പണര്‍ മാത്യു വെയ്‌ഡ് മികച്ച തുടക്കം നല്‍കിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറിയോടെ 54 റണ്‍സെടുത്ത ഗ്ലെന്‍ മാക്‌സ്‌വെല്‍ ശക്തമായ പിന്തുണ നല്‍കി. രണ്ട് സിക്‌സും ഏഴ് ബൗണ്ടറിയും ഉള്‍പ്പെടുന്നതായിരുന്നു മാത്യു വെയ്‌ഡിന്‍റെ ഇന്നിങ്സ്. മൂന്ന് വീതം സിക്‌സും ബൗണ്ടറിയുമായി വെടിക്കെട്ട് ബാറ്റിങ്ങാണ് മാക്‌സ്‌വെല്‍ പുറത്തെടുത്തത്. ഇരുവരും ചേര്‍ന്ന് മൂന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 90 റണ്‍സാണ് സ്‌കോര്‍ ബോര്‍ഡില്‍ കൂട്ടിച്ചേര്‍ത്തത്.
നായകന്‍ ആരോണ്‍ ഫിഞ്ച് റണ്ണൊന്നും എടുക്കാതെ പുറത്തായപ്പോള്‍ മൂന്നാമനായി ഇറങ്ങിയ സ്റ്റീവ് സ്‌മിത്ത് 24 റണ്‍സെടുത്തും ഡി ഷോര്‍ട് ഏഴ് റണ്‍സെടുത്തും കൂടാരം കയറി. രണ്ട് വിക്കറ്റ് വീഴ്‌ത്തി ഓള്‍ റൗണ്ടര്‍ വാഷിങ്ടണ്‍ സുന്ദറും ഡത്ത് ഓവറില്‍ മാക്‌സ്‌വെല്ലിനെ കൂടാരം കയറ്റി പേസര്‍ നടരാജനും തിളങ്ങി. ഏഴ് റണ്‍സെടുത്ത ഹെന്‍ട്രിക്വിസും നാല് റണ്‍സെടുത്ത ഡാനിയേല്‍ സാംസും പുറത്താകാതെ നിന്നു.