സിഡ്‌നി:2023 ഏകദിന ലോകകപ്പിനുള്ള സൂപ്പര്‍ ലീഗ് പോരാട്ടത്തില്‍ ഓസ്‌ട്രേലിയക്ക് മുന്‍കൈ. സൂപ്പര്‍ ലീഗിനുള്ള പോയിന്‍റ് പട്ടികയില്‍ ഇംഗ്ലണ്ടിനെ മറികടന്ന് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം സ്വന്തമാക്കി. ആറ് മത്സരങ്ങളില്‍ നാലും ജയിച്ച ഓസ്‌ട്രേലിയക്ക് 40 പോയിന്‍റും. ആറ് മത്സരങ്ങളില്‍ മൂന്നെണ്ണം വിജയിച്ച ഇംഗ്ലണ്ടിന് 30 പോയിന്‍റുമാണുള്ളത്.
സൂപ്പര്‍ ലീഗ് പോരാട്ടം: പോയിന്‍റ് പട്ടികയില്‍ ഓസ്‌ട്രേലിയ ഒന്നാമത് - australia in super league news
2023 ഏകദിന ലോകകപ്പിനുള്ള ആറ് സൂപ്പര്‍ ലീഗ് മത്സരങ്ങളില്‍ നാലും ജയിച്ചാണ് ഓസ്‌ട്രേലിയ ഒന്നാം സ്ഥാനം സ്വന്തമാക്കിയത്
മൂന്നാം സ്ഥാനത്ത് 20 പോയിന്‍റുമായി പാകിസ്ഥാനും നാലാം സ്ഥാനത്ത് 10 പോയിന്‍റുമായി ഇന്ത്യയുമുണ്ട്. നെറ്റ് റണ്‍റേറ്റും സ്ഥാന നിര്‍ണയത്തിനായി പരിഗണിക്കും. ആതിഥേയര്‍ എന്ന നിലയില്‍ ടീ ഇന്ത്യ ഇതിനകം ലോകകപ്പിന് യോഗ്യത സ്വന്തമാക്കി കഴിഞ്ഞു. ഐസിസിയാണ് സൂപ്പര്‍ ലീഗെന്ന ആശയവുമായി മുന്നോട്ട് വന്നത്. പോയിന്‍റ് പട്ടികയില്‍ ആദ്യ ഏഴ് സ്ഥാനക്കാര്‍ക്ക് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കും.
ടീം ഇന്ത്യക്ക് എതിരായ ഏകദിന പരമ്പര ഓസ്‌ട്രേലിയ ഇതിനകം 2-1ന് സ്വന്തമാക്കി കഴിഞ്ഞു. കാന്‍ബറയില്‍ നടന്ന മൂന്നാമത്തെയും അവസാനത്തെയും മത്സരത്തില്‍ വിരാട് കോലിക്കും കൂട്ടര്‍ക്കും ആശ്വാസ ജയം സ്വന്തമാക്കാനായി. ഓസ്‌ട്രേലിയന്‍ പര്യടനത്തിന്‍റെ ഭാഗമായുള്ള ടി20 പരമ്പര ഈ മാസം നാലിന് തുടങ്ങും. കാന്‍ബറയില്‍ ആരംഭിക്കുന്ന പരമ്പരയുടെ ഭാഗമായി മൂന്ന് ടി20കള്‍ ടീം ഇന്ത്യ കളിക്കും. പര്യടനത്തിന്‍റെ ഭാഗമായുള്ള ടെസ്റ്റ് പരമ്പര ഈ മാസം 17ന് അഡ്‌ലെയ്‌ഡില്‍ തുടങ്ങും. നാല് മത്സരങ്ങളാണ് ടെസ്റ്റ് പരമ്പരയുടെ ഭാഗമായി ടീം ഇന്ത്യ കളിക്കുക.