ന്യൂഡല്‍ഹി: മഹാമാരിക്കെതിരായ പോരാട്ടത്തില്‍ ധനശേഖരണാർത്ഥം ഹാഫ് മാരത്തോണ്‍ ഓടി ഇംഗ്ലീഷ് ഓൾ റൗണ്ടർ ബെന്‍ സ്റ്റോക്‌സ്. 28 വയസുള്ള താരം ഒരു മണിക്കൂറും 39 മിനുട്ടും 41 സെക്കന്‍റും എടുത്താണ് ഹാഫ് മാരത്തോണ്‍ ഓടി തീർത്തത്. സ്റ്റോക്‌സിന്‍റെ ആദ്യത്തെ മാരത്തോണ്‍ കൂടിയായിരുന്നു ഇത്. വീടിന് സമീപത്തെ വഴിയാണ് താരം ഇതിനായി തെരഞ്ഞെടുത്തത്.
നാഷണല്‍ ഹെല്‍ത്ത് സർവീസിനുള്ള ധനശേഖരണാർത്ഥമാണ് സ്‌റ്റോക്‌സിന്‍റെ ഓട്ടം. ഇത് ആർക്കെങ്കിലും പ്രചോദനമാവുമെന്ന് കരുതുന്നുവെന്ന് താരം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌ത വീഡിയോയില്‍ പറയുന്നു. സംഭവന നല്‍കാനുള്ള മേല്‍വിലാസവും സന്ദേശത്തിനൊപ്പം നല്‍കിയിട്ടുണ്ട്. എന്‍എച്ച്എസ് ചാരിറ്റീസിലേക്കോ ചാന്‍സ് ടു ഷൈനിലേക്കോ സംഭാവന നല്‍കാമെന്ന് സ്‌റ്റോക്‌സ് പറയുന്നു.