ന്യൂഡല്‍ഹി: കൊവിഡ് 19-ന് എതിരായ പോരാട്ടം അവസാനിച്ചിട്ടില്ലെന്നും എല്ലാവരും വീടുകളില്‍ തന്നെ തുടരണമെന്നും ഇന്ത്യന്‍ ഓൾറൗണ്ടർ രവീന്ദ്ര ജഡേജ. ഈ യുദ്ധത്തില്‍ നമുക്ക് ഏറെ ദൂരം സഞ്ചരിക്കാനുണ്ടെന്നും അദ്ദേഹം ട്വീറ്റ് ചെയ്‌തു. വീഡിയോ ഇതാ.
മഹാമാരിക്ക് എതിരെ പോരാട്ടം തുടരണമെന്ന് രവീന്ദ്ര ജഡേജ - ravindra jadeja news
ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ഉപയോഗിച്ചുള്ള വാൾപയറ്റ് സെലിബ്രേഷനുമായാണ് ജഡേജ സാമൂഹ്യമാധ്യമത്തിലെ വീഡിയോയില്‍ പ്രത്യക്ഷപെടുന്നത്
രവീന്ദ്ര ജഡേജ
ഇന്ത്യന്‍ ജെഴ്‌സിയണിഞ്ഞ് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ഉപയോഗിച്ചുള്ള വാൾപയറ്റ് സെലിബ്രേഷനുമായാണ് ജഡേജ സാമൂഹ്യമാധ്യമത്തിലെ വീഡിയോയില്‍ പ്രത്യക്ഷപെടുന്നത്. ഞാന്‍ കൊവിഡ് 19-ന് എതിരായ പോരാട്ടത്തിന്‍റെ ഭാഗമായി വീട്ടിലാണ്, നിങ്ങളോ എന്ന് ജഡേജ വീഡിയോയില്‍ ചോദിക്കുന്നു.
ഇന്ത്യക്ക് വേണ്ടി ഓൾ റൗണ്ടർ ജഡേജ മികച്ച പ്രകടനമാണ് അടുത്തിടെ കാഴ്‌ചവെക്കുന്നത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പർ കിംസിന് വേണ്ടിയാണ് അദ്ദേഹം കളിക്കുന്നത്.