ഐപിഎല്ലില്‍ രാജസ്ഥാൻ റോയൽസ് താരമായ സ്റ്റീവ് സ്മിത്ത് ടീമിനൊപ്പം ചേർന്നു. പന്ത് ചുരണ്ടല്‍ വിവാദത്തെത്തുടർന്ന് ഒരു വര്‍ഷം പുറത്തിരുന്ന സ്മിത്തിന് കഴിഞ്ഞ ഐപിഎല്‍ നഷ്ടമായിരുന്നു. ഐപിഎല്ലിൽ ഫോം കണ്ടെത്തി ലോകകപ്പ് ടീമിലേക്ക് എത്തുക തന്നെയായിരിക്കും താരത്തിന്‍റെ ലക്ഷ്യം.
ഐപിഎല്ലിന് തയ്യാറായി സ്മിത്ത് - സ്റ്റീവ് സ്മിത്ത്
നീണ്ട കാലത്തെ വിലക്കിന് ശേഷമാണ് ഓസ്ട്രേലിയൻ താരം ക്രിക്കറ്റിലേക്ക് തിരിച്ചെത്തുന്നത്. ഐപിഎല്ലിൽ ഫോം കണ്ടെത്തി ലോകകപ്പ് ടീമിലേക്കെത്തുക തന്നെയായിരിക്കും താരത്തിന്‍റെ ലക്ഷ്യം.
സ്റ്റീവ് സ്മിത്ത്
റോയൽസിൽ തന്‍റെ ജോലി എളുപ്പമാക്കാന്‍ ലോകത്തിലെ തന്നെ മികച്ച ബാറ്റ്സ്മാന്മാരിൽ ഒരാളായ ജോസ് ബട്‌ലർക്ക് സാധിക്കുമെന്ന് സ്മിത്ത് പറഞ്ഞു. ജോസ് ബട്‌ലറിനൊപ്പം ബാറ്റ് ചെയ്യുമ്പോള്‍ തനിക്ക് അധികം സമ്മര്‍ദ്ദം ഉണ്ടാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ഐപിഎല്ലിൽ തുടർച്ചയായി അഞ്ച് ഇന്നിംഗ്സുകളിൽ അർധശതകം നേടി രാജസ്ഥാനെ പ്ലേ ഓഫിലേക്ക് എത്തിക്കുന്നതിൽ നിര്‍ണായക പങ്ക് വഹിച്ച താരമാണ് ബട്‌ലര്‍.