കേരളം

kerala

ETV Bharat / sports

രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് ശ്രീലങ്ക; ചോദ്യം ചെയ്‌ത് മഹേല ജയവർദ്ധനെ - sri lanka news

നിലവിലുള്ള സ്റ്റേഡിയങ്ങളില്‍ വേണ്ടത്ര ആഭ്യന്തര, അന്താരാഷ്‌ട്ര ക്രിക്കറ്റ് ടൂർണമെന്‍റുകൾ നാം കളിക്കുന്നില്ലെന്ന് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മഹേല ജയവർദ്ധനെ

മഹേല ജയവർദ്ധനെ വാർത്ത  ശ്രീലങ്ക വാർത്ത  ക്രിക്കറ്റ് സ്റ്റേഡിയം വാർത്ത  mahela jayawardene news  sri lanka news  cricket stadium news
മഹേല ജയവർദ്ധനെ

By

Published : May 18, 2020, 11:07 PM IST

കൊളംബോ: രാജ്യത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാനുള്ള ശ്രീലങ്കന്‍ സർക്കാരിന്‍റെ പദ്ധതിയെ ചോദ്യം ചെയ്‌ത് മുന്‍ താരം മഹേല ജയവർദ്ധനെ. രാജ്യത്ത് നിലവിലുള്ള സൗകര്യങ്ങൾ പോലും വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തുന്നില്ലെന്ന് ജയവർദ്ധന കുറ്റപ്പെടുത്തി. നിലവിലുള്ള സ്റ്റേഡിയങ്ങളില്‍ വേണ്ടത്ര ആഭ്യന്തര, അന്താരാഷ്‌ട്ര ക്രിക്കറ്റ് ടൂർണമെന്‍റുകൾ നാം കളിക്കുന്നില്ലെന്ന് അദ്ദേഹം ട്വീറ്റ് ചെയ്‌തു. നമുക്ക് മറ്റൊരെണ്ണത്തിന്‍റെ കൂടി ആവശ്യമുണ്ടോ എന്നും അദ്ദേഹം ചോദിക്കുന്നു.

26 ഏക്കറില്‍ 60,000 കാണികളെ ഉൾക്കൊള്ളുന്ന തരത്തില്‍ ഹോമഗാമയിലാണ് നിർദ്ദിഷ്‌ട സ്റ്റേഡിയം നിർമിക്കാന്‍ ഉദ്ദേശിക്കുന്നത്. 40 മില്യണ്‍ യുഎസ് ഡോളറോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 302.88 കോടി ഇന്ത്യന്‍ രൂപയോളം വരും ഈ തുക. സർക്കാർ ശ്രീലങ്കന്‍ ക്രിക്കറ്റ് ബോർഡുമായി ചേർന്ന് മൂന്ന് വർഷം കൊണ്ട് പദ്ധതി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. നിലവില്‍ ശ്രീലങ്കയില്‍ എട്ട് അന്താരാഷ്‌ട്ര ക്രിക്കറ്റ്സ്റ്റേഡിയങ്ങളാണ് ഉള്ളത്.

ABOUT THE AUTHOR

...view details