കേരളം

kerala

ETV Bharat / sports

ചമിന്ദ വാസ് ശ്രീലങ്കയുടെ പുതിയ ബൗളിങ്ങ് കോച്ച് - ശ്രീലങ്കയുടെ പുതിയ ബൗളിങ്ങ് കോച്ച്

ഓസ്‌ട്രേലിയക്കാരൻ ഡേവിഡ് സെക്കർ രാജിവെച്ച ഒഴിവിലേക്കാണ് മുൻ ശ്രീലങ്കൻ താരത്തിന്‍റെ വരവ്.

Chaminda Vaas  West Indies  Windies  Fast bowling coach  Sri Lanka  David Sekar  ചമിന്ദ വാസ്  ശ്രീലങ്കയുടെ പുതിയ ബൗളിങ്ങ് കോച്ച്  ഡേവിഡ് സെക്കർ
ചമിന്ദ വാസ് ശ്രീലങ്കയുടെ പുതിയ ബൗളിങ്ങ് കോച്ച്

By

Published : Feb 19, 2021, 7:04 PM IST

കൊളംബോ: ശ്രീലങ്കൻ ദേശീയ ക്രിക്കറ്റ് ടീമിന്‍റെ ഫാസ്റ്റ് ബൗളിങ്ങ് കോച്ചായി ചമിന്ദ വാസിനെ നിയമിച്ചു. ഓസ്‌ട്രേലിയക്കാരൻ ഡേവിഡ് സെക്കർ രാജിവെച്ച ഒഴിവിലേക്കാണ് മുൻ ശ്രീലങ്കൻ താരത്തിന്‍റെ വരവ്. വെസ്റ്റ് ഇൻഡീസ് പര്യടനത്തോടെ വാസ് ടീമിന്‍റെ ഭാഗമാവും. മാർച്ച് 3 മുതൽ എപ്രിൽ 2 വരെയാണ് ശ്രീലങ്കയുടെ വെസ്റ്റ് ഇൻഡീസ് പര്യടനം.

നിലവിൽ വാസ് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്‍റെ ഹൈ- പെർഫോമൻസ് സെന്‍ററിലെ ബൗളിങ്ങ് കോച്ചാണ്. ശ്രീലങ്കയ്‌ക്കായി 111 ടെസ്റ്റുകളിൽ നിന്നായി 355 വിക്കറ്റുകളും 322 ഏകദിനങ്ങളിൽ നിന്നായി 400 വിക്കറ്റുകളും ചമിന്ദ വാസ് നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details