കേരളം

kerala

ETV Bharat / sports

പുതിയ ഇന്നിംഗ്സ് പ്രതീക്ഷയുമായി ശ്രീശാന്ത് - സുപ്രീം കോടതി

ബിജെപി നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ച ശ്രീശാന്ത് രാഷ്ട്രീയത്തേക്കാള്‍ താത്പര്യം സ്പോര്‍ട്സിനോടാണെന്നും പറഞ്ഞു.

ശ്രീശാന്ത്

By

Published : Mar 15, 2019, 12:53 PM IST

ആജീവനാന്ത വിലക്ക്നീക്കിയ സുപ്രീംകോടതി വിധി കളിക്കളത്തിലേക്ക് തിരിച്ചു വരാനാകുമെന്ന പ്രതീക്ഷ നല്‍കുന്നുവെന്ന് എസ് ശ്രീശാന്ത്. ആറ് വര്‍ഷമായി വിലക്ക് അനുഭവിക്കുകയാണ്. ആറ് മാസമായി പരിശീലനവും നടത്തുന്നുണ്ട്. ആളുകള്‍റിട്ടയര്‍ ചെയ്യുന്ന പ്രായത്തില്‍ വീണ്ടും കളിക്കാനാവുമെന്നാണ് പ്രതീക്ഷ. സുപ്രീം കോടതി വിധി നല്‍കുന്നത് വലിയ ആശ്വാസമാണമെന്നും ശ്രീശാന്ത് പറഞ്ഞു.

സുപ്രീം കോടതി വിധിക്ക് ശേഷമുള്ള ശ്രീശാന്തിന്‍റെ പ്രതികരണം

ബിസിസിഐയിൽ നിന്നും അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ.മൂന്നുമാസം കാത്ത് നില്‍ക്കാതെ തന്നെ ബിസിസിഐ വിഷയത്തില്‍ തീരുമാനം എടുക്കുമെന്നാണ് കരുതുന്നത്.ഇത്രയും കാലം കാത്തുനിന്ന താൻ ഇനിയും കാത്തിരിക്കാൻ തയ്യാറാണ്.സ്പോര്‍ട്സുമായി ബന്ധപ്പെട്ട് തന്നെ നില്‍ക്കാനാണ് തനിക്ക് താല്‍പ്പര്യമെന്നും ശ്രീശാന്ത് പറഞ്ഞു. ബിജെപി നല്‍കിയ പിന്തുണക്ക് നന്ദി അറിയിച്ച താരംരാഷ്ട്രീയത്തേക്കാള്‍ താല്‍പ്പര്യം സ്പോര്‍ട്സിനോടാണെന്നും വിധി വന്നതിന്പിന്നാലെ മാധ്യമങ്ങളെ കണ്ട ശ്രീശാന്ത് പറഞ്ഞു.

ABOUT THE AUTHOR

...view details