കേരളം

kerala

ETV Bharat / sports

ഇന്ത്യയുടെ പരാജയത്തിന് കാരണം ജേഴ്സി; മെഹ്ബൂബ മുഫ്തി - ഇംഗ്ലണ്ട്

നീലപട സ്ഥിരം ജേഴ്സിക്ക് പകരം ഓറഞ്ച് ജേഴ്സിയിലാണ് ഇന്ത്യ ഇന്നലെ കളിച്ചത്

world cup cricke

By

Published : Jul 1, 2019, 6:03 PM IST


ശ്രീനഗർ:ലോകകപ്പിൽ ഞായറാഴ്ച നടന്ന ഇന്ത്യ ഇംഗ്ലണ്ട് മത്സരത്തിൽ പുത്തൻ ഔട്ട് ലുക്കിലെത്തിയ ഇന്ത്യ നേരിട്ട കനത്ത പരാജയത്തിന് കാരണം ജേഴ്സിയെന്ന് കാശ്മീർ മുൻ മുഖ്യമന്ത്രി മെഹ്ബൂബ മുഫ്തി. ഇംഗ്ലണ്ട് 31 റണസിനാണ് ഇന്ത്യയെ ക്ലീൻ ബൗൾഡാക്കിയത്. നീലപട സ്ഥിരം ജേഴ്സിക്ക് പകരം ഓറഞ്ച് ജേഴ്സിയിലാണ് കളിച്ചത്. അതാണ് ഇന്ത്യൻ പരാജയത്തിന് മൂലകാരണമെന്നാണ് മെഹ്ബൂബ മുഫ്തി പറഞ്ഞു.

തന്നെ വേണമെങ്കിൽ അന്ധവിശ്വാസിയെന്ന് വിളിച്ചോളു എന്നാൽ ഇന്ത്യയ്ക്കുണ്ടായ കനത്ത തിരിച്ചടിയുടെ മൂലകാരണം ജേഴ്സി തന്നെയാണ്. മെഹബൂബ തന്റെ ട്വിറ്റർ അക്കൗണ്ടിൽ കുറിച്ചു. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഹോം ആൻഡ് എവേ നിയമത്തെ തുടര്‍ന്നാണ് ഇംഗ്ലണ്ടിനെതിരെ ഇന്ത്യക്കു പുതിയ േജഴ്‌സി ധരിക്കേണ്ടി വന്നത്. ഹോം ടീമായ ഇംഗ്ലണ്ടിന്റെ നീല നിറത്തിലുള്ള ജഴ്‌സിയുമായി സാമ്യമുള്ളതിനാല്‍ രണ്ടാമതൊരു ജഴ്‌സി തെരഞ്ഞെടുക്കാന്‍ ഐസിസി നിര്‍ദേശിക്കുകയായിരുന്നു.

ABOUT THE AUTHOR

...view details