അമ്പാട്ടി റായുഡുവിനെ ലോകകപ്പ് ടീമില്‍ ഉൾപ്പെടുത്താത്തതിനെ ചോദ്യം ചെയ്ത് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസില്‍ (ഐസിസി). റിഷഭ് പന്തിനെയും അമ്പാട്ടി റായുഡുവിനെയും ടീമില്‍ ഉൾപ്പെടുത്താത്തിനെതിരെ ആരാധകരും മുൻ താരങ്ങളും രംഗത്തെത്തിയതിന് പിന്നാലെയാണ് ഐസിസിയുടെ ട്വീറ്റ്.
റായുഡുവിനെ ഒഴിവാക്കിയതെന്തിന്? ചോദ്യവുമായി ഐസിസി - ഐസിസി
ഏകദിനത്തില്‍ നാലാം സ്ഥാനത്തേക്ക് പരിഗണിച്ചിരുന്ന റായുഡുവിനെ ഒഴിവാക്കിയതിനെതിരെ ഐസിസി.
ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കറിനെക്കാളും ശരാശരിയുള്ള ബാറ്റ്സ്മാനായ റായുഡു ഇന്ത്യൻ സംഘത്തിനൊപ്പം വേണ്ട എന്ന് നിങ്ങൾ കരുതുന്നുണ്ടോ എന്ന ചോദ്യവുമായാണ് ഐസിസി രംഗത്തെത്തിയത്. ഏറ്റവും കൂടുതല്‍ ശരാശരിയുള്ള ഇന്ത്യൻ താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ് റായുഡുവെന്നും ഐസിസി വ്യക്തമാക്കിയിട്ടുണ്ട്. 47.05 ശരാശരിയുമായി റായുഡു നാലാം സ്ഥാനത്ത് ഉള്ളപ്പോൾ 44.83 ശരാശരിയുള്ള സച്ചിൻ ടെണ്ടുല്‍ക്കർ അഞ്ചാം സ്ഥാനത്താണ്. എന്തുകൊണ്ടാണ് റായുഡുവിനെ ഒഴിവാക്കിയതെന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാൻ സെലക്ഷൻ കമ്മിറ്റിക്ക് കഴിയാത്തതും ആരാധകരെ ചൊടുപ്പിച്ചിട്ടുണ്ട്.
ഇന്ത്യയുടെ 15 അംഗ ടീമിനെ പ്രഖ്യാപിച്ചതിന് പിന്നാലെ ക്രിക്കറ്റ് വിദ്ഗധനായ ഹർഷ ഭോഗ്ലെയുടെ ട്വീറ്റ് ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്. ഇന്ത്യയുടെ ലോകകപ്പ് ടീമില്‍ മാറ്റം വരുത്താൻ മെയ് 23 വരെ സമയയമുണ്ടന്ന് ഭോഗ്ലെ പറഞ്ഞു. ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്നത് താത്കാലിക സ്ക്വാഡണെന്നും ഐസിസിയുടെ അനുമതി കൂടാതെ മേയ് 23 വരെ ടീമില്‍ മാറ്റം വരുത്താമെന്നുമാണ് ഭോഗ്ലെ പറഞ്ഞത്.