മുംബൈ:സ്പാനിഷ് ലാ-ലിഗയുടെ ഇന്ത്യന്‍ അംബാസിഡറായി ക്രിക്കറ്റ് താരം രോഹിത് ശർമ്മയെ തെരഞ്ഞെടുത്തു . ആഗോളതലത്തിൽ ലാ-ലിഗ നിയോഗിച്ച ആദ്യത്തെ ഫുട്ബോൾ ഇതര ബ്രാൻഡ് അംബാസിഡറാണ് ഹിറ്റ്മാന്‍. രോഹിത് ഇനി ലീഗിന്‍റെ ഇന്ത്യയിലെ മുഖമാകും. ആഗോളതലത്തില്‍ ഇന്ത്യന്‍ ഫുട്ബോളിനെ അവഗണിക്കാനാകില്ലെന്നും വളർച്ചയുടെ പാതയിലാണെന്നും രോഹിത് ശർമ്മ പറഞ്ഞു. കഴിഞ്ഞ അഞ്ച് വർഷക്കാലത്തെ ഇന്ത്യന്‍ ഫുട്ബോളിന്‍റെ വളർച്ചക്ക് നാം സാക്ഷികളാണ്. ആരാധകരുടെയും പിന്നില്‍ പ്രവർത്തിച്ചവരുടെയും പ്രവർത്തന ഫലമായാണ് ഈ നേട്ടം കൊയ്യാനായതെന്നും അദ്ദേഹം പറഞ്ഞു. ലാലിഗോട് സഹകരിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും രോഹിത് ട്വീറ്റ് ചെയ്തു.
ഹിറ്റ്മാന്‍ ലാലിഗയുടെ ഇന്ത്യന്‍ ബ്രാന്‍റ് അംബാസിഡർ
ക്രിക്കറ്റ് താരം രോഹിത് ശർമ്മയെ സ്പാനിഷ് ഫുട്ബോൾ ലീഗായ ലാലിഗയുടെ ഇന്ത്യയിലെ ബ്രാന്‍റ് അംബാസിഡറായി തെരഞ്ഞെടുത്തു. ലാലിഗ ബ്രാന്‍റ് അംബാസിഡറാകുന്ന ആദ്യ ക്രിക്കറ്റ് താരമാണ് രോഹിത്
ഇന്ത്യന്‍ ടീമിലെ മഹേന്ദ്രസിങ്ങ് ധോണി മികച്ച ഫുട്ബോൾ പ്ലെയറാണെന്നും ശ്രേയസ് അയ്യരും ഹർദിക് പാണ്ഡ്യയും ഫുട്‌ബോൾ സൂക്ഷ്‌മമായി വീക്ഷിക്കുന്നവരാണെന്നും ഫുട്ബോൾ താരങ്ങളുടെ ഹെയർ സ്‌റ്റൈല്‍ പിന്തുടരാന്‍ ശ്രമിക്കാറുണ്ടെന്നും രോഹിത് പറഞ്ഞു.
ലീഗിന്‍റെ കേരളത്തിലെ മുഖമാകാന്‍ ഏറ്റവും അനുയോജ്യനായ വ്യക്തിയാണ് രോഹിതെന്ന് എംഡി ജോസ് അന്‍റോണിയോ കച്ചാസാ പറഞ്ഞു. കായിക മേഖലയെ പരിപോഷിപ്പിക്കുന്നതിന്‍റെ ഭാഗമായി കഴിഞ്ഞ രണ്ട് വർഷമായി ലാലിഗ ഇന്ത്യയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. 2017 മുതല്‍ ഇന്ത്യയില്‍ പ്രവർത്തിക്കുന്നു. കായിക രംഗത്തെ രാജ്യത്തിന്‍റെ മിടിപ്പിനെ കുറിച്ച് അറിയാം. ഇന്ത്യയില്‍ ഫുട്ബോളിന് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.