കേരളം

kerala

ETV Bharat / sports

സതാംപ്‌റ്റണ്‍ ടെസ്റ്റിന് സ്റ്റോക്‌സില്ല; കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് - സതാംപ്‌റ്റണ്‍ ടെസ്റ്റ് വാര്‍ത്ത

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ സതാംപ്‌റ്റണില്‍ നടക്കും. അടുത്ത മത്സരം ഓഗസ്റ്റ് 13ന് ആരംഭിക്കും.

southampton test news  ben stocks news  സതാംപ്‌റ്റണ്‍ ടെസ്റ്റ് വാര്‍ത്ത  ബെന്‍ സ്റ്റോക്‌സ് വാര്‍ത്ത
ബെന്‍ സ്റ്റോക്‌സ്

By

Published : Aug 9, 2020, 7:46 PM IST

ലണ്ടന്‍: പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ ഇംഗ്ലീഷ് ഓള്‍ റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സിന് നഷ്‌ടമാകും. കുടുബപ്രശ്‌നത്തെ തുടര്‍ന്ന് ജന്മദേശമായ ന്യൂസിലന്‍ഡിലേക്ക് പോകേണ്ടതിനാലാണ് സ്റ്റോക്‌സിന് മത്സരങ്ങള്‍ നഷ്‌ടമാകുന്നതെന്ന് ഇംഗ്ലീഷ് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ് ട്വീറ്റ് ചെയ്‌തു.

അടുത്ത ദിവസം തന്നെ സ്റ്റോക്‌സ് കുടുംബത്തോടൊപ്പം ന്യൂസിലന്‍ഡിലേക്ക് യാത്ര തിരിക്കും. സ്റ്റോക്‌സിന്‍റെ സ്വകാര്യതയെ മാനിക്കണമെന്ന് ഇസിബി വാര്‍ത്താക്കുറിപ്പിലൂടെ അഭ്യര്‍ത്ഥിച്ചു. സ്റ്റോക്‌സിന്‍റെ മാതാപിതാക്കള്‍ ന്യൂസിലന്‍ഡിലാണുള്ളത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലും പാകിസ്ഥാനെതിരായ ആദ്യ ടെസ്റ്റിലും നിര്‍ണായ പങ്ക് വഹിച്ച ബെന്‍ സ്റ്റോക്‌സ് ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.

പാകിസ്ഥാനെതിരായ ടെസ്റ്റ് പരമ്പരയിലെ ശേഷിക്കുന്ന രണ്ട് മത്സരങ്ങള്‍ സതാംപ്‌റ്റണില്‍ നടക്കും. അടുത്ത മത്സരം ഓഗസ്റ്റ് 13ന് ആരംഭിക്കും. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കറ്റിന്‍റെ ജയമാണ് ജോ റൂട്ടും കൂട്ടരും സ്വന്തമാക്കിയത്.

നേരത്തെ കൊവിഡ് 19ന് ശേഷം വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ മത്സരത്തില്‍ ബെന്‍ സ്റ്റോക്‌സ് ടെസ്റ്റില്‍ 4000 റണ്‍സും 150 വിക്കറ്റും തികച്ചിരുന്നു. കരീബിയന്‍ ഇതിഹാസ താരം ഗാരി സോബേഴ്‌സിന് ശേഷം ഈ നേട്ടം അതിവേഗത്തില്‍ പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ താരമെന്ന റെക്കോഡാണ് ബെന്‍ സ്റ്റോക്‌സ് സ്വന്തമാക്കിയത്. സോബേഴ്‌സ് 63 ടെസ്റ്റില്‍ നിന്നും സ്റ്റോക്‌സ് 64 ടെസ്റ്റില്‍ നിന്നുമാണ് ഈ റെക്കോഡ് സ്വന്തമാക്കിയത്.

ABOUT THE AUTHOR

...view details