കേരളം

kerala

ETV Bharat / sports

പതിറ്റാണ്ടിലെ അപൂർവ നേട്ടവുമായി ജെയിംസ് ആന്‍റേഴ്‌സണ്‍

ഒരു ടെസ്‌റ്റ് മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് സ്വന്തമാക്കിയ ഈ പതിറ്റാണ്ടിലെ അഞ്ചാമത്തെ താരമെന്ന റെക്കോഡാണ് ജെയിംസ് ആന്‍റേഴ്‌സണ്‍ സ്വന്തമാക്കിയത്

James Anderson  England vs South Africa  James Anderson record  Centurion Test  James Anderson wicket  ആന്‍റേഴ്‌സണ്‍ വാർത്ത  സെഞ്ചൂറിയന്‍ ടെസ്‌റ്റ് വാർത്ത  ആന്‍റേഴ്‌സണ്‍ വിക്കറ്റ് വാർത്ത
ആന്‍റേഴ്‌സണ്‍

By

Published : Dec 26, 2019, 6:53 PM IST

സെഞ്ചൂറിയന്‍: പതിറ്റാണ്ടിലെ അപൂർവ നേട്ടവുമായി ഇംഗ്ലീഷ് പേസ് ബോളർ ജെയിംസ് ആന്‍റേഴ്‌സണ്‍. ഒരു ടെസ്‌റ്റ് മത്സരത്തിലെ ആദ്യ പന്തില്‍ വിക്കറ്റ് സ്വന്തമാക്കിയ താരമെന്ന റെക്കോഡാണ് ആന്‍റേഴ്‌സണ്‍ സ്വന്തം പേരിലാക്കിയത്. സെഞ്ചൂറിയനില്‍ ദക്ഷിണാഫ്രിക്കെതിരെ ആരംഭിച്ച ടെസ്‌റ്റ് മത്സരത്തിലെ ആദ്യ പന്തില്‍ ഓപ്പണർ ഡീന്‍ എല്‍ഗർ പുറത്തായി. ആദ്യ പന്തില്‍ വിക്കറ്റ് കീപ്പർ ജോസ് ബട്ട്ലർക്ക് ക്യാച്ച് വഴങ്ങിയാണ് എല്‍ഗർ പുറത്തായത്.

ഈ നേട്ടം സ്വന്തമാക്കുന്ന അഞ്ചാമത്തെ ക്രിക്കറ്റ് താരമാണ് ആന്‍റേഴ്‌സണ്‍. ശ്രീലങ്കയുടെ സുരംഗ ലാക്‌മല്‍, ഓസ്‌ട്രേലിയയുടെ മിച്ചല്‍ സ്‌റ്റാർക്ക്, ദക്ഷിണാഫ്രിക്കയുെട ഡെയില്‍ സ്‌റ്റെയിന്‍ എന്നിവരാണ് ആന്‍റേഴ്‌സണ് മുമ്പേ ഈ നേട്ടം സ്വന്തമാക്കിയത്. ശ്രീലങ്കയുടെ ലാക്‌മല്‍ ഈ നേട്ടം രണ്ട് തവണയാണ് സ്വന്തമാക്കിയത്. 2010-ലും 2017-ലും ടെസ്‌റ്റിലെ ആദ്യ പന്തില്‍ തന്നെ ഓപ്പണറെ ലാക്‌മല്‍ പുറത്താക്കി.

സെഞ്ചൂറിയനില്‍ മറ്റൊരു നേട്ടം കൂടി ആന്‍റേഴ്‌സണ്‍ സ്വന്തമാക്കി. 150 ടെസ്‌റ്റ് കളിക്കുന്ന ഒമ്പതാമത്തെ താരമെന്ന നേട്ടമാണ് ആന്‍റേഴ്‌സണ്‍ സ്വന്തമാക്കിയത്. മുന്‍ ഇംഗ്ലീഷ് നായകന്‍ അലസ്‌റ്റിയർ കുക്കാണ് ഈ നേട്ടം നേരത്തെ സ്വന്തമാക്കിയത്. 161 ടെസ്‌റ്റ് മത്സരങ്ങൾ കളിച്ച കുക്ക് ഏറ്റവും കൂടുതല്‍ ടെസ്‌റ്റ് മത്സരം കളിച്ച ഇംഗ്ലീഷ് താരം കൂടിയാണ്.

ഇതിഹാസ താരം സച്ചിന്‍ ടെന്‍ഡുല്‍ക്കർ, രാഹുല്‍ ദ്രാവിഡ്, മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍മാരായ സ്‌റ്റീവ് വോ,റിക്കി പോണ്ടിങ്ങ്, അലന്‍ ബോർഡർ, മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജാക്ക് കാലിസ്, മുന്‍ വെസ്‌റ്റ് ഇന്‍ഡീസ് താരം ചന്ദ്രപോൾ എന്നിവരാണ് പട്ടികയിലുള്ള മറ്റുള്ളവർ.

ഇംഗ്ലണ്ടിന്‍റെ ടെസ്‌റ്റ് ടീമിലെ നിലവിലെ ഏറ്റവും വലിയ വിക്കറ്റ് വേട്ടക്കാരന്‍കൂടിയായ ആന്‍ഡേഴ്‌സണിന്‍റെ അക്കൗണ്ടില്‍ 575 വിക്കറ്റുകളാണ് ഉള്ളത്. 535 വിക്കറ്റുകൾ സ്വന്തമാക്കിയതോടെ 37 വയസുള്ള ആന്‍ഡേഴ്‌സണ്‍ ഈ പതിറ്റാണ്ടിലെ രണ്ടാമത്തെ വലിയ വിക്കറ്റ് വേട്ടക്കാരനായും മാറി. തന്‍റെ 20-ാം വയസിലാണ് അന്‍ഡേഴ്സണ്‍ പ്രഥമ ടെസ്റ്റ് മത്സരം കളിക്കുന്നത്.

ABOUT THE AUTHOR

...view details