സെഞ്ചൂറിയന്‍:ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് 107 റണ്‍സിന്‍റെ ജയം. സെഞ്ചൂറിയനില്‍ നടന്ന മത്സരത്തില്‍ സന്ദർശകരെ രണ്ടാം ഇന്നിങ്സില്‍ 268 റണ്‍സിന് കൂടാരം കയറ്റി. മത്സരം അവസാനിക്കാന്‍ രണ്ട് ദിവസം ശേഷിക്കെയാണ് അതിഥേയരുടെ ജയം.
ഇംഗ്ലണ്ടിനെതിരെ 107 റണ്‍സിന്‍റെ ജയവുമായി ദക്ഷിണാഫ്രിക്ക
ഇതോടെ നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ആതിഥേയർ 1-0 ത്തിന്‍റെ ലീഡ് നേടി. കേപ്പ് ടൗണിലാണ് അടുത്ത മത്സരം
രണ്ടാം ഇന്നിങ്സില്‍ 367 റണ്‍സിന്‍റെ വിജയ ലക്ഷം പിന്തുടർന്ന് ബാറ്റിങ് ആരംഭിച്ച ഇംഗ്ലണ്ട് ടീമില്‍ 84 റണ്‍സെടുത്ത ഓപ്പണർ റോറി ബേണ്‍സ് മാത്രമാണ് അല്‍പ്പമെങ്കിലും പിടിച്ചുനിന്നത്. ബേണിനെ കൂടാതെ അഞ്ച് താരങ്ങൾ മാത്രമാണ് രണ്ടക്കം കടന്നത്. ജോ ഡെന്‍ലി 31 റണ്‍സും നായകന്‍ ജോ റൂട്ട് 48 റണ്‍സും ബെന്‍ സ്റ്റോക്‌സ് 14 റണ്‍സും ജോസ് ബട്‌ലര്‍ 22 റണ്‍സും നേടി. ദക്ഷിണാഫ്രിക്കയ്ക്കായി കഗിസോ റബാദ നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയപ്പോൾ നോര്‍ജെ മൂന്ന് വിക്കറ്റും കേശവ് മഹാരാജ് രണ്ടും പ്രിട്ടോറിയസ് ഒരു വിക്കറ്റും വീഴ്ത്തി. 129 റണ്‍സും എട്ട് വിക്കറ്റും എടുത്ത വിക്കറ്റ് കീപ്പർ ബാറ്റ്സ്‌മാന്‍ ക്വിന്‍റണ്‍ ഡികോക്കിനെ കളിയിലെ താരമായി തെരഞ്ഞെടുത്തു.
നേരത്തെ ആദ്യ ഇന്നിങ്സില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ബോളിങ്ങ് തെരഞ്ഞെടുത്തു. ആദ്യ ഇന്നിങ്സില്‍ ദക്ഷിണാഫ്രിക്ക 284 റണ്‍സെടുത്തപ്പോൾ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ സന്ദർശകർ 181 റണ്‍സെടുത്ത് പുറത്തായി. ഇതോടെ നാല് മത്സരങ്ങളുടെ പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ത്തിന് മുന്നിലെത്തി. ജനുവരി മൂന്നിന് കേപ്പ് ടൗണിലാണ് പരമ്പരയിലെ അടുത്ത മത്സരം. ഇതിനിടെ ഓപ്പണർ എയ്‌ഡന്‍ മാക്രത്തിന് സെഞ്ചൂറിയനില്‍ പരിക്കേറ്റത് ദക്ഷിണാഫ്രക്കക്ക് തിരിച്ചടിയാകും. ഇടത് കൈക്ക് പരിക്കേറ്റതിനെ തുടർന്ന് താരത്തിന് ശേഷിക്കുന്ന മത്സരങ്ങൾ നഷ്‌ടമാകും. ഇംഗ്ലണ്ടിന് എതിരെ ഫീല്‍ഡ് ചെയ്യുമ്പോഴാണ് താരത്തിന് പരിക്കേറ്റത്. പരമ്പരയിലെ ആദ്യ മത്സരത്തില്‍ 22 റണ്‍സ് മാത്രമാണ് മാക്രത്തിന്‍റെ സമ്പാദ്യം.