കേരളം

kerala

ETV Bharat / sports

ഈ ദശാബ്ദത്തിലെ സൂപ്പർ താരം;  അശ്വിനെ അഭിനന്ദിച്ച് സൗരവ് ഗാംഗുലി - ബിസിസിഐ

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയതിനാണ് രവിചന്ദ്രന്‍ അശ്വിനെ ഗാംഗുലി അഭിനന്ദിച്ചത്.

Sourav Ganguly  Ravichandran Ashwin  BCCI  ICC  സൗരവ് ഗാംഗുലി  രവിചന്ദ്രന്‍ അശ്വിന്‍  ബിസിസിഐ
രവിചന്ദ്രന്‍ അശ്വിന്‍ സൂപ്പര്‍ സ്റ്റഫെന്ന് ഗാംഗുലി

By

Published : Dec 25, 2019, 10:38 AM IST

ന്യൂഡല്‍ഹി:അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഈ ദശാബ്ദത്തില്‍ ഏറ്റവുമധികം വിക്കറ്റുകൾ നേടിയ താരമായ രവിചന്ദ്രൻ അശ്വിനെ അഭിനന്ദിച്ച് ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലി. ട്വിറ്ററിലാണ് ഗാംഗുലി അഭിനന്ദനങ്ങള്‍ അറിയിച്ചത്. ഐസിസിയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്‍റെ സ്ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ ഷെയര്‍ ചെയ്തുകൊണ്ടാണ് ഗാംഗുലിയുടെ ട്വീറ്റ്.

564 വിക്കറ്റുകളാണ് അശ്വിന്‍ നേടിയത്. ഇംഗ്ലണ്ട് താരങ്ങളായ ജെയിംസ് ആൻഡേഴ്സണ്‍ 535 ഉം സ്റ്റുവർട്ട് ബ്രോഡ് 525 വിക്കറ്റുകളും നേടി. അശ്വിന്‍ മാത്രമാണ് ഈ പട്ടികയിലെ ഏക സ്പിന്നര്‍. എന്ത് മികച്ച ശ്രമമാണ് അശ്വിന്‍റേതെന്നും സൂപ്പര്‍ സ്റ്റഫാണെന്നും ഗാംഗുലി പറഞ്ഞു.

ന്യൂസിലാന്‍ഡ് താരം ടിം സൗത്തി 472ഉം ട്രെന്‍ഡ് ബോള്‍ട്ട് 458 വിക്കറ്റുകള്‍ നേടി നാലും അഞ്ചും സ്ഥാനത്താണ്.

2010ൽ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അംഗീകാരം കുറിച്ച ശേഷം അശ്വിന്‍ ലോക ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്.

ABOUT THE AUTHOR

...view details