കൊല്‍ക്കത്ത: സെക്രട്ടറി സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡ് 19-നെന്ന വാര്‍ത്ത തള്ളി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍. സ്‌നേഹാശിഷ് ഗാംഗുലി പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് കൊവിഡ് 19 ബാധിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ വ്യക്തമാക്കി. താന്‍ പൂര്‍ണ ആരോഗ്യവാനാണെന്ന് പറഞ്ഞ് സ്‌നേഹാശിഷ് ഗാംഗുലിയും രംഗത്ത് വന്നു. പ്രതിസന്ധി നിറഞ്ഞ കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ ഇത്തരത്തിലൊന്ന് പ്രതീക്ഷിച്ചില്ല. എല്ലാ ദിവസവും താന്‍ ഓഫീസില്‍ ഹാജരാകാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്‌നേഹാശിഷ് ഗാംഗുലിക്കും ഭാര്യക്കും അവരുടെ മാതാപിതാക്കള്‍ക്കും കൊവിഡ് 19 ബാധിച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ബിസിസിഐ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയുടെ മൂത്ത സഹോദരനാണ് സ്‌നേഹാശിഷ്.
സ്‌നേഹാശിഷ് ഗാംഗുലിക്ക് കൊവിഡെന്ന വാർത്ത വസ്തുതാ വിരുദ്ധമെന്ന് സിഎബി - കൊവിഡ് 19 വാര്‍ത്ത
സ്‌നേഹാശിഷ് ഗാംഗുലി പൂര്‍ണ ആരോഗ്യവാനാണെന്നും അദ്ദേഹത്തിന് കൊവിഡ് 19 ബാധിച്ചെന്ന വാര്‍ത്ത വസ്തുതാ വിരുദ്ധമാണെന്നും ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍
സ്‌നേഹാശിഷ് ഗാംഗുലി
കൊവിഡ് 19 പശ്ചാത്തലത്തില്‍ സിഎബി ജില്ലാ തലത്തിലും യൂണിവേഴ്‌സിറ്റി തലത്തിലും കോളജ് തലത്തിലും നടത്താനിരുന്ന എല്ലാ ടൂര്‍ണമെന്റുകളും മാറ്റിവെച്ചിരിക്കുകയാണ്. ബിസിസിഐ പുറത്തിറക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി.