ധാക്ക: ബംഗ്ലാദേശ് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന് മതനിന്ദ ആരോപിച്ച് വധ ഭീക്ഷണി വന്നതിന് പിന്നാലെ ക്ഷമ ചോദിച്ച് താരം. നവംബർ 12ന് ഈസ്റ്റ് കൊൽക്കത്തയിൽ കാളീ പൂജയിൽ പങ്കടുത്തതിനെ തുടർന്നായിരുന്നു വധ ഭീഷണി. ആത്മാഭിമാനമുള്ള മുസ്ലീമെന്ന നിലയിൽ നിങ്ങളുടെ വികാരങ്ങളെ വൃണപ്പെടുത്തിയിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു' താരം സാമൂഹ്യ മാധ്യമത്തിൽ പങ്കുവെച്ച വീഡിയോയിൽ പറഞ്ഞു. താരം കാളി പൂജയിൽ പങ്കെടുത്തതിനെതിരെ നിരവധിപേർ രംഗത്തെത്തിയിരുന്നു. തിങ്കളാഴ്‌ചയാണ് മൊഹ്‌സിൻ താലൂക്കർ എന്ന മത മൗലീകവാദി ഫേസ്‌ബുക്ക് ലൈവിലൂടെ വധഭീഷണി മുഴക്കിയത്. മുസ്ലിങ്ങളെ വേദനിപ്പിച്ച ഷാഹിബിനെ കത്തി ഉപയോഗിച്ച് തുണ്ടം തുണ്ടമായി അറുക്കും എന്നായിരുന്നു ഭീക്ഷണി.
മതനിന്ദ ആരോപിച്ച് ക്രിക്കറ്റ് താരം ഷാക്കിബ് അൽ ഹസന് വധഭീഷണി; ക്ഷമ ചോദിച്ച് താരം - ഷാക്കിബ് അൽ ഹസന് വധ ഭീക്ഷണി
നവംബർ 12ന് ഈസ്റ്റ് കൊൽക്കത്തയിൽ കാളീ പൂജയിൽ പങ്കടുത്തതിനെ തുടർന്നാണ് വധ ഭീഷണി.
ഫേസ്‌ബുക്ക് വീഡിയോയുടെ ലിങ്ക് സൈബർ ഫോറൻസിക് ടീമിന് കൈമാറിയിട്ടുണ്ടെന്നും നിയമനടപടി ഉടൻ സ്വീകരിക്കുമെന്നും സിൽഹെറ്റ് മെട്രോപൊളിറ്റൻ പോലീസ് ഡെപ്യൂട്ടി കമ്മീഷണർ ബി.എം. അഷ്‌റഫ് ഉല്ലാ താഹർ പറഞ്ഞു. അതേ സമയം ഭീക്ഷണി മുഴക്കിയതിന് മാപ്പപേഷയുമായി വീണ്ടും മൊഹ്‌സിൻ താലൂക്കർ ഫേസ്‌ബുക്കിലെത്തി. 'ശരിയായ പാത' പിന്തുടരാൻ ഷക്കീബ് ഉൾപ്പെടെയുള്ള എല്ലാ സെലിബ്രിറ്റികളെയും ഉപദേശിക്കുന്നതായി ഇയാൾ രണ്ടാമത്തെ വീഡിയോയിൽ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്‌ചയാണ് കാളീ പൂജയ്‌ക്ക് ശേഷം ഷാക്കിബ് ബംഗ്ലാദേശിൽ തിരികെ എത്തിയത്.