ലാഹോര്‍:വഖാര്‍ യൂനിസ്, വസീം അക്രം എന്നിവരെ പോലെ ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച പ്രകടനം കാഴ്ചവെക്കണമെന്ന് പാകിസ്ഥാനി ബൗളിങ് സെന്‍സേഷന്‍ ഷഹീന്‍ അഫ്രീദി. ഇരുവരും ടെസ്റ്റില്‍ ധാരാളം വിക്കറ്റുകള്‍ സ്വന്തമാക്കി. സമാന പ്രകടനം കാഴ്ചവെക്കാനാണ് താനും ലക്ഷ്യമിടുന്നത്. ടെസ്റ്റ് ക്രിക്കറ്റില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ചാലെ നല്ല ബൗളറായി പരിഗണിക്കപ്പെടൂ. ഷഹീന്‍ പറഞ്ഞു. അടുത്തതായി ഇംഗ്ലണ്ട് പര്യടനത്തിന്‍റെ ഭാഗമായി പാകിസ്ഥാന്‍ മൂന്ന് മത്സരങ്ങളുള്ള ടെസ്റ്റ് പരമ്പരക്ക് തയാറെടുക്കുകയാണ്. ഏറെ പ്രതീക്ഷയോടെയാണ് പരമ്പരയെ നോക്കി കാണുന്നതെന്നും ഷഹീന്‍ പറഞ്ഞു. ഇംഗ്ലണ്ടിലെ ട്രാക്ക് റെക്കോഡ് മികച്ചതാണ്. 2016-ല്‍ ഇംഗ്ലണ്ടില്‍ ചാമ്പ്യന്‍സ് ട്രോഫിയുടെ ഭാഗമായി കളിച്ച പരമ്പരയില്‍ സമനില സ്വന്തമാക്കാന്‍ സാധിച്ചു.
ടെസ്റ്റില്‍ മിന്നുന്ന പ്രകടനം കാഴ്ചവെക്കണം: ഷഹീന്‍ അഫ്രീദി - ഷഹീന്‍ അഫ്രീദി വാര്‍ത്ത
2019-ല്‍ ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ലോകകപ്പിലൂടെയാണ് ഷഹീന്‍ അഫ്രീദി ക്രിക്കറ്റ് ആരാധകരുടെ ശ്രദ്ധ ആകര്‍ഷിക്കുന്നത്. അന്ന് ബംഗ്ലാദേശിനെതിരെ 9.1 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി ഷഹീന്‍ ആറ് വിക്കറ്റുകള്‍ സ്വന്തമാക്കി
ഉമിനീര്‍ വിലക്ക് വലിയ സ്വാധീനം ചെലുത്തുമെന്ന് കരുതുന്നില്ലെന്നും ഷഹീന്‍ കൂട്ടിച്ചേര്‍ത്തു. ഉമിനീരിന് പകരം നെറ്റിയിലെ വിയര്‍പ്പുപയോഗിച്ച് പന്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാം. പാകിസ്ഥാന് മുമ്പായി വെസ്റ്റ് ഇന്‍ഡീസ് ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര കളിക്കുന്നുണ്ട്. അവര്‍ ഐസിസിയുടെ പുതിയ നിയമങ്ങളെ എങ്ങനെ പ്രാബല്യത്തില്‍ കൊണ്ടുവരുമെന്ന് നിരീക്ഷിക്കും. കൊവിഡ് 19 വ്യാപനം തടയാനായി ഐസിസി കൊണ്ടുവരുന്ന എല്ലാ നിയമങ്ങളെയും തുറന്ന മനസോടെ സ്വീകരിക്കുമെന്നും ഈ നിയമങ്ങള്‍ക്ക് അനുസരിച്ച് പദ്ധതി തയാറാക്കുമെന്നും ഷഹീന്‍ പറഞ്ഞു.
2019-ലെ ഏകദിന ലോകകപ്പിലാണ് ഷഹീന്‍ അഫ്രീദിയുടെ പ്രകടനം ശ്രദ്ധിക്കപ്പെടുന്നത്. ലോകകപ്പില്‍ അഞ്ചി വിക്കറ്റ് നേട്ടം കൊയ്യുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് ഷഹീന്‍. ബംഗ്ലാദേശിന് എതിരായ മത്സരത്തിലാണ് താരം അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കിയത്. 9.1 ഓവറില്‍ 35 റണ്‍സ് മാത്രം വഴങ്ങി താരം ബംഗ്ലാദേശിന്‍റെ ആറ് വിക്കറ്റുകളാണ് സ്വന്തമാക്കിയത്. ഇതേവരെ 19 ഏകദിനങ്ങളില്‍ നിന്നും 40 വിക്കറ്റുകളും എട്ട് ടെസ്റ്റ് മത്സരങ്ങളില്‍ നിന്നായി 30 വിക്കറ്റുകളും 12 ടി20കളില്‍ നിന്നായി 16 വിക്കറ്റുകളും താരം സ്വന്തം പേരില്‍ കുറിച്ചു. ഒരു തവണ അഞ്ചി വിക്കറ്റ് നേട്ടവും നാല് തവണ നാല് വിക്കറ്റ് നേട്ടവും സ്വന്തമാക്കി.