മുന്‍ വിന്‍ഡീസ് ക്രിക്കറ്റ് താരം സെയ്മര്‍ നഴ്‌സ് ഇനി ഓര്‍മ്മ
1967 ൽ വിസ്ഡൺ ക്രിക്കറ്ററായി തെരഞ്ഞെടുത്ത താരമാണ് സെയ്മർ നഴ്സ്
വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റിന്‍റെ ഇതിഹാസ താരം സെയ്മർ നഴ്സ് അന്തരിച്ചു. ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന സെയ്മർ 85-ാം വയസിലാണ് ഓര്‍മയായത്. ബാര്‍ബഡോസ് ക്രിക്കറ്റര്‍ ഡെസ്മണ്ട് ഹെയ്ന്‍സ് സോഷ്യല്‍ മീഡിയയിലൂടെയാണ് നഴ്സിന്‍റെ മരണവിവരം അറിയിച്ചത്. 1960-69 കാലഘട്ടത്തിൽ വിൻഡീസ് ക്രിക്കറ്റിന്‍റെ പ്രധാന കളിക്കാരിൽ ഒരാളായിരുന്നു നഴ്സ്. 29 ടെസ്റ്റുകൾ കളിച്ച നഴ്സ് 47.6 ശരാശരിയിൽ 2523 റൺസ് നേടിയിട്ടുണ്ട്. 1967 ൽ വിസ്ഡൺ ക്രിക്കറ്ററായി തെരഞ്ഞെടുത്ത താരമാണ് സെയ്മർ നഴ്സ്. വിരമിച്ചശേഷവും ക്രിക്കറ്റ് രംഗത്ത് സജീവമായിരുന്ന താരം ബാര്‍ബഡോസ് ക്രിക്കറ്റ് സെലക്ടറായും പരിശീലകനായും ദീര്‍ഘകാലം സേവനമനുഷ്ഠിച്ചിട്ടുണ്ട്.