ലോകകപ്പ് മത്സരങ്ങളില്‍ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുമെന്ന് വ്യക്തമാക്കി ഐ.സി.സി ചെയർമാൻ ശശാങ്ക് മനോഹർ. സുരക്ഷാ പ്രശ്നങ്ങളെ ചൂണ്ടികാട്ടി ബി.സി.സി.ഐ അയച്ച കത്ത് ലഭിച്ചെന്നും ലോകകപ്പില്‍ പങ്കെടുക്കുന്ന ടീമുകളുടെ സുരക്ഷയ്ക്കാണ്ആദ്യത്തെ പരിഗണനയെന്നും അദ്ദേഹം പറഞ്ഞു.
ടീമുകളുടെ സുരക്ഷയ്ക്ക് മുഖ്യപരിഗണനയെന്ന് ശശാങ്ക് മനോഹർ - പുല്‍വാമ ഭീകരാക്രമണം
ബി.സി.സി.ഐ അയച്ച കത്ത് ലഭിച്ചെന്നും പ്രഥമ പരിഗണന ടീമുകളുടെ സുരക്ഷയ്ക്കെന്നും ഐ.സി.സി ചെയർമാൻ ശശാങ്ക് മനോഹർ.
മാർച്ച് രണ്ടിന് ദുബായില്‍ നടക്കുന്ന ഐ.സി.സി ബോർഡ് മീറ്റിംഗില്‍ ലോകകപ്പിലെ സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ചർച്ച ചെയ്യുമെന്നും ബി.സി.സി.ഐയുടെ കത്ത് ബോർഡ് മീറ്റിംഗില്‍ അവതരിപ്പിക്കുമെന്നും ശശാങ്ക് മനോഹർ വ്യക്തമാക്കി. സുരക്ഷയില്‍ എല്ലാ ക്രിക്കറ്റ് ബോർഡുകളും സംതൃപ്തരാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പുല്‍വാമ ഭീകരാക്രമണത്തിന്‍റെ പശ്ചാത്തലത്തിലാണ് ബി.സി.സി.ഐ ഐ.സി.സി.ക്ക് കത്ത് അയച്ചത്. പാകിസ്ഥാനെതിരെ ഇന്ത്യ ലോകകപ്പില്‍ കളിക്കണമോ എന്ന കാര്യത്തില്‍ ബി.സി.സി.ഐയോ കേന്ദ്ര സർക്കാരോ തീരുമാനമെടുത്തില്ല. ഇന്ത്യന്‍ താരങ്ങളുടെയും മാനേജ്മെന്‍റിന്‍റെയുംആരാധകരുടെയും സുരക്ഷ ഉറപ്പുവരുത്തണമെന്നാണ് ബി.സി.സി.ഐ ഇന്നലെ ചേർന്ന യോഗത്തില്‍ തയ്യാറാക്കിയ കത്തില്‍ ആവശ്യപ്പെട്ടത്. മാഞ്ചസ്റ്ററില്‍ ജൂൺ 16നാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്.