സൗരാഷ്ട്രയ്ക്ക് ആദ്യ രഞ്ജി ട്രോഫി - Rajkot
കലാശപ്പോരാട്ടം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സില്‍ നേടിയ 44 റൺസ് ലീഡിന്‍റെ പിൻബലത്തിലാണ് സൗരാഷ്ട്ര തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. ബംഗാൾ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും സൗരാഷ്ട്ര അർഹിച്ച വിജയമാണ് ഫൈനലില്‍ നേടിയത്.
രാജ്കോട്ട്; ഒന്നാം ഇന്നിംഗ്‌സ് ലീഡിന്‍റെ മികവില്‍ ബംഗാളിനെ തോല്‍പിച്ച് സൗരാഷ്ട്ര ആദ്യ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കുമ്പോൾ അത് പുതിയ ചരിത്രം. കലാശപ്പോരാട്ടം സമനിലയില്‍ അവസാനിച്ചെങ്കിലും ഒന്നാം ഇന്നിംഗ്സില്‍ നേടിയ 44 റൺസ് ലീഡിന്‍റെ പിൻബലത്തിലാണ് സൗരാഷ്ട്ര തങ്ങളുടെ ആദ്യ രഞ്ജി ട്രോഫി കിരീടം സ്വന്തമാക്കിയത്. ബംഗാൾ ഒപ്പത്തിനൊപ്പം പൊരുതിയെങ്കിലും സൗരാഷ്ട്ര അർഹിച്ച വിജയമാണ് ഫൈനലില്‍ നേടിയത്. ആദ്യം ബാറ്റ് ചെയ്ത സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സില്‍ 425 റൺസ് നേടിയപ്പോൾ സൗരാഷ്ട്ര ഒന്നാം ഇന്നിംഗ്സില്‍ 381 റൺസിന് ഓൾ ഔട്ടായി. സൗരാഷ്ട്ര രണ്ടാം ഇന്നിംഗ്സില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 105 റൺസ് എടുത്ത് നില്‍ക്കവേ ഇരു ടീമുകളും സമനിലയില്‍ പിരിയാൻ തീരുമാനിക്കുകയായിരുന്നു. ഒടുവിലെ ഏഴ് സീസണുകളില്‍ നാലാം ഫൈനല്‍ കളിച്ച സൗരാഷ്ട്രയ്ക്ക് ആദ്യ കിരീടമാണ് രാജ്‌കോട്ടില്‍ നേടാൻ കഴിഞ്ഞത്. കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായിരുന്നു സൗരാഷ്ട്ര. ഒന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറിയുമായി അൽപിത് വാസവദ കളം നിറഞ്ഞതാണ് സൗരാഷ്ട്രയ്ക്ക് മുതല്‍ക്കൂട്ടായത്. മത്സരത്തിന്‍റെ അഞ്ചാം ദിവസമായ ഇന്ന് 72 റൺസ് അകലെയായിരുന്നു ബംഗാളിന് ഒന്നാം ഇന്നിംഗ്സ് ലീഡ്. നാല് വിക്കറ്റ് ശേഷിക്കെ ലീഡ് നേടുന്നതിന് മുന്നേ ബംഗാൾ ഓൾഔട്ടായി. സൗരാഷ്ട്രയ്ക്കായി ധർമേന്ദ്ര ജഡേജ മൂന്ന്, ജയദേവ് ഉനദ്കട്, പ്രേരക് മങ്കാദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.