കേരളം

kerala

ETV Bharat / sports

സാറ എക്കാലത്തെയും മികച്ച താരം; പ്രശംസയുമായി ഐസിസി - സാറ എക്കാലത്തെയും മികച്ച താരം; പ്രശംസയുമായി ഐസിസി

ഇംഗ്ലണ്ടിന്‍റെ എക്കാലത്തെയും മികച്ച വനിത താരങ്ങളിലൊരാളായ സാറ ടെയ്‌ലർ ആരോഗ്യ പ്രശ്‌നങ്ങൾ മൂലമാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്

സാറ എക്കാലത്തെയും മികച്ച താരം; പ്രശംസയുമായി ഐസിസി

By

Published : Sep 28, 2019, 2:50 PM IST

ലണ്ടൻ: രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ച ഇംഗ്ലണ്ട് സൂപ്പർ താരം സാറാ ടെയ്‌ലറിനെ പ്രശംസിച്ച് ഐസിസി രംഗത്ത്. എക്കാലത്തെയും മികച്ച താരമെന്നാണ് സാറയെ ഐസിസി വിശേഷിപ്പിച്ചിരിക്കുന്നത്. സാറയുടെ വിരമിക്കല്‍ പ്രഖ്യാപനത്തിന് പിന്നാലെയായിരുന്നു ഐസിസിയുടെ ട്വീറ്റ്.

ആരോഗ്യപരമായ കാരണങ്ങൾ കൊണ്ടാണ് താൻ വിരമിക്കുന്നതെന്ന് സാറാ ടെയ്‌ലർ വ്യക്‌തമാക്കി. സാറയുടെ ഓരോ നേട്ടങ്ങളും എടുത്തുപറഞ്ഞാണ് സാറയെ എക്കാലത്തെയും മികച്ച താരമെന്ന് ഐസിസി വിശേഷിപ്പിച്ചിരിക്കുന്നത്. അന്താരാഷ്‌ട്ര വനിത ക്രിക്കറ്റില്‍ ആയിരം റണ്ണുകൾ പൂർത്തിയാക്കിയ ഏറ്റവും പ്രായം കുറഞ്ഞ വനിത താരം എന്ന റെക്കോഡ് ഇന്നും സാറയുടെ പേരിലാണ്. നീണ്ട പതിമൂന്ന് വർഷത്തെ ക്രിക്കറ്റ് ജീവിതത്തില്‍ നിന്നാണ് സാറ വിരമിക്കുന്നത്.

2006ല്‍ തന്‍റെ 17ാം വയസിലാണ് സാറ ഇംഗ്ലണ്ടിനായി അരങ്ങേറിയത്. ഏകദിനത്തിലും ടി-20ലുമായി 220-ലേറെ മത്സരങ്ങൾ സാറ കളിച്ചിട്ടുണ്ട്. ഇംഗ്ലണ്ടിന് വേണ്ടി ഏറ്റവും കൂടുതല്‍ റൺസ് നേടുന്ന രണ്ടാമത്തെ താരമായ സാറ വിക്കറ്റ് കീപ്പർ എന്ന നിലയിലും മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്. ഇംഗ്ലണ്ട് മൂന്ന് തവണ ലോക കീരീടമുയർത്തിയപ്പോഴും സാറ ടീമിനൊപ്പമുണ്ട്. 226 മത്സരങ്ങളില്‍ നിന്ന് 6553 റൺസാണ് സാറയുടെ നേട്ടം. ഏകദിനത്തില്‍ ഏഴ് സെഞ്ച്വറികളും 19 അർധ സെഞ്ച്വറികളും നേടിയ സാറ ടി-20ല്‍ 16 അർധ സെഞ്ച്വറികൾ കരസ്ഥമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details