ഹൈദരാബാദ്: വിന്‍ഡീസിനെതിരായ ട്വന്‍റി-20, ഏകദിന പരമ്പരകള്‍ക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്നും സഞ്ജു സാംസണെ ഒഴിവാക്കിയതില്‍ പ്രതിഷേധം ശക്തമാകുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ ഫേസ്ബുക്ക് പേജിലാണ് മലയാളികളുടെ പ്രതിഷേധം. പോസ്റ്റിട്ട് 13 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 16000-ത്തിന് മുകളിലാണ് സഞ്ജു അനുകൂല കമന്‍റുകള്‍.
സഞ്ജുവിനെ വീണ്ടും തഴഞ്ഞു: ബി.സി.സി.ഐ എഫ്ബി പേജില്‍ പ്രതിഷേധം - Malayali protest in Indian cricket teams facebook page
എട്ടാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന മത്സരം കാണാന്‍ ആളുകള്‍ എത്തരുതെന്ന് ആവശ്യപ്പെട്ട ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്
എട്ടാം തീയതി തിരുവനന്തപുരത്ത് നടക്കുന്ന മത്സരം കാണാന്‍ ആളുകള്‍ എത്തരുതെന്ന് ആവശ്യപ്പെട്ട ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്. അടുത്തിടെ നടന്ന കളികളിലെല്ലാം സാംസണ്‍ മികച്ച ഫോം കണ്ടെത്തിയിരുന്നു. എന്നാല്‍ അദ്ദേഹത്തെ തഴഞ്ഞ് ഫോമിലല്ലാത്ത ശിഖര്‍ ധവാന്‍ ഇരു ടീമിലും സ്ഥാനം നിലനിര്‍ത്തിയത് എങ്ങനെയെന്നും ആരാധകര്‍ ചോദിക്കുന്നു. ഋഷഭ് പന്തും കെ.എല്‍ രാഹുലും ടീമില്‍ സ്ഥാനം നിലനിര്‍ത്തുമ്പോള്‍ എന്തുകൊണ്ട് സഞ്ജു ഉള്‍പ്പെട്ടില്ലെന്ന ചോദ്യമാണ് ആരാധകര്‍ ചോദിക്കുന്നത്. ടീമിലെ ഉത്തരേന്ത്യന്‍ ലേബിയാണ് സഞ്ജുവിനെ തഴയുന്നതിന് കാരണമെന്നും ആരാധകര്‍ പറയുന്നു.