കൊളംബോ:ശ്രീലങ്ക 2011 ലോകകപ്പ് ഇന്ത്യക്ക് വിറ്റുവെന്ന ആരോപണത്തില്‍ പ്രതികരണവുമായി അന്നത്തെ ലങ്കന്‍ ക്രിക്കറ്റ് ടീം നായകന്‍ കുമാര്‍ സങ്കക്കാരയും. ആരോപണം ഉന്നയിച്ച അന്നത്തെ കായിക മന്ത്രി മഹീന്ദാനന്ദ അലുഗാമെ തെളിവുകളുമായി ഐസിസിയുടെ അഴിമതി വിരുദ്ധ വിഭാഗത്തിന് മുമ്പാകെ ചെല്ലണമെന്നും ശക്തമായ അന്വേഷണം നടത്താന്‍ ആവശ്യപ്പെടണമെന്നും സങ്കക്കാര ആവശ്യപ്പെട്ടു. നേരത്തെ ശ്രീലങ്കയുടെ മുന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുഗാമെയാണ് ലോകകപ്പ് ഇന്ത്യക്ക് വിറ്റെന്ന് പ്രാദേശിക വാര്‍ത്താ ചാനലിലൂടെ ആരോപിച്ചത്.
ലോകകപ്പ് വിറ്റെന്ന ആരോപണത്തില്‍ തെളിവ് ആവശ്യപ്പെട്ട് സങ്കക്കാര
ശ്രീലങ്ക 2011 ലോകകപ്പ് ഇന്ത്യക്ക് വിറ്റുവെന്ന അന്നത്തെ ലങ്കന്‍ കായിക മന്ത്രി മഹീന്ദാനന്ദ അലുഗാമെയോട് തെളിവ് ആവശ്യപെട്ട് കുമാര്‍ സങ്കക്കാര
ഈ ആരോപണം തള്ളിക്കൊണ്ട് മുന്‍ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം മഹേല ജയവര്‍ധനെയും രംഗത്ത് വന്നിരുന്നു. 2011-ല്‍ മുംബൈ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത 50 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ടീം ഇന്ത്യ 10 പന്ത് ശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. 97 റണ്‍സെടുത്ത് പുറത്തായ ഓപ്പണര്‍ ഗൗതം ഗംഭീറും 91 റണ്‍സെടുത്ത് പുറത്താകാതെ നിന്ന നായകന്‍ മഹേന്ദ്രസിങ് ധോണിയുമാണ് ഇന്ത്യയുടെ വിജയം അനായാസമാക്കിയത്.