വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ മലയാളി പേസർ സന്ദീപ് വാര്യർ ഇടംനേടി. ഇന്ത്യൻ ടീമില്‍ സ്ഥാനം നേടിയ നവദീപ് സൈനിക്ക് പകരമായാണ് സന്ദീപിനെ ടീമില്‍ ഉൾപ്പെടുത്തിയത്.
സന്ദീപ് വാര്യർ ഇന്ത്യ എ ടീമില്‍ - ഇന്ത്യ എ
സന്ദീപ് വാര്യർ ഇടംനേടിയത് വെസ്റ്റ് ഇൻഡീസ് പര്യടനത്തിനുള്ള ടീമില്‍
മൂന്ന് അനൗദ്യോഗിക ടെസ്റ്റ് മത്സരങ്ങളാണ് വിൻഡീസ് എ ടീമും ഇന്ത്യ എ ടീമും തമ്മിലുള്ളത്. ആദ്യ ടെസ്റ്റ് ഇന്നലെ ആരംഭിച്ചു. രണ്ടാം ടെസ്റ്റ് ജൂലൈ 31നും മൂന്നാം ടെസ്റ്റ് ഓഗസ്റ്റ് ആറിനും ആരംഭിക്കും. മുഹമ്മദ് സിറാജ്, ആവേശ് ഖാൻ, ഷർദ്ദുല്‍ താക്കൂർ എന്നിവരാണ് ടീമിലെ മറ്റ് പേസർമാർ. അതിനാല്‍ സന്ദീപിന് പ്ലേയിങ് ഇലവനില്‍ ഇടംനേടാൻ കഴിയുമോ എന്നത് സംശയമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ കേരളത്തിനായി തകർപ്പൻ പ്രകടനം കാഴ്ചവച്ച സന്ദീപ് ഈ വർഷത്തെ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിന് വേണ്ടിയും മിന്നുന്ന പ്രകടനമാണ് പുറത്തെടുത്തത്.