ഹൈദരാബാദ്:മലയാളി താരം സഞ്ജു സാംസണ് വീണ്ടും ഇന്ത്യന്‍ സീനിയർ ടീമിലേക്ക് വിളിയെത്തി. പരിക്കേറ്റ ഓപ്പണര്‍ ശിഖര്‍ ധവാന് പകരക്കാരനായാണ് സഞ്ജു ഇന്ത്യന്‍ ടീമില്‍ ഇടം നേടിയത്. ജനുവരി 24-ന് ആരംഭിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പര പരമ്പരയിലാണ് താരത്തിന് അവസരം. ഇതോടെ ഇന്ത്യ എ ടീമിനൊപ്പം ന്യൂസിലന്‍ഡിലുള്ള സഞ്ജു ഇന്ത്യന്‍ ടീമിനൊപ്പം ചേരും.
ധവാന് പരിക്ക്; സഞ്ജുവിന് വീണ്ടും അവസരം - sanju samson news
ന്യൂസിലാന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായുള്ള ടി20 പരമ്പരയിലാണ് സഞ്ജുവിന് വീണ്ടും അവസരം ലഭിച്ചിരിക്കുന്നത്
നേരത്തെ ബംഗ്ലാദേശിനും വെസ്റ്റ് ഇന്‍ഡീസിനും ശ്രീലങ്കക്കും എതിരായ പരമ്പരകളില്‍ സഞ്ജു ഇന്ത്യന്‍ ടീമിലുണ്ടായിരുന്നു. എന്നാല്‍ ശ്രീലങ്കക്കെതിരായ അവസാന ടി20യില്‍ മാത്രമാണ് സഞ്ജുവിന് അന്തിമ ഇലവനില്‍ അവസരം ലഭിച്ചത്. ന്യൂസിലന്‍ഡിനെതിരെ അഞ്ച് മത്സരങ്ങളടങ്ങുന്ന ടി20 പരമ്പരയാണ് ഇന്ത്യ കളിക്കുന്നത്. അതിനാല്‍ തന്നെ സഞ്ജു അന്തിമ ഇലവനില്‍ ഇടം നേടുമെന്ന പ്രതീക്ഷയിലാണ് മലയാളി ആരാധകർ. നേരത്തെ ന്യൂസിലന്‍ഡിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് സഞ്ജുവിനെ സെലക്‌ടര്‍മാര്‍ ഒഴിവാക്കുകയായിരുന്നു. ശ്രീലങ്കക്കെതിരെ വിശ്രമം അനുവദിച്ച രോഹിത് ശര്‍മ തിരിച്ചെത്തിയതോടെയാണ് താരത്തെ ഒഴിവാക്കിയത്.
അതേസമയം ന്യൂസിലാന്‍ഡ് പര്യടനത്തിന്‍റെ ഭാഗമായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമില്‍ പൃഥ്വി ഷാക്ക് അവസരം ലഭിച്ചു. ഓസ്ട്രേലിയക്കിതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡിംഗിനിടെയാണ് ശിഖര്‍ ധവാണ് തോളിന് പരിക്കേറ്റത്. ഫെബ്രുവരി ആദ്യവാരം മുതല്‍ മാത്രമെ ധവാന് വീണ്ടും പരിശീലനം തുടങ്ങാനാവു.