ഹൈദരാബാദ്:ഉമിനീര്‍ വിലക്കിന്റെ പശ്ചാത്തലത്തില്‍ പന്തിന്റെ തിളക്കം വര്‍ധിപ്പിക്കാന്‍ ബദല്‍ മാര്‍ഗമായി മെഴുക് ഉപയോഗിക്കണമെന്ന് മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍. പന്തിന്‍റെ തിളക്കം വര്‍ധിപ്പിക്കാന്‍ പകരം സംവിധാനം കണ്ടെത്തിയില്ലെങ്കില്‍ ക്രിക്കറ്റ് ബാറ്റ്‌സ്മാന്‍മാരുടെ മാത്രം കളിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ഉമിനീര്‍ വിലക്ക് സ്പിന്നേഴ്‌സില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
ഉമിനീര്‍ വിലക്ക്; പന്തില്‍ മെഴുക് ഉപയോഗിക്കാമെന്ന് പനേസര്‍ - saliva ban news
ഉമിനീര്‍ വിലക്ക് സ്പിന്നേഴ്‌സില്‍ വലിയ സ്വാധീനം ചെലുത്തില്ലെന്നും മുന്‍ ഇംഗ്ലീഷ് സ്പിന്നര്‍ മോണ്ടി പനേസര്‍
മോണ്ടി പനേസര്‍
2006-13 കാലഘട്ടത്തിലാണ് മോണ്ടി പനേസര്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്. 77 അന്താരാഷ്ട്രമത്സരങ്ങളില്‍ നിന്നായി 193 വിക്കറ്റുകള്‍ പനേസര്‍ സ്വന്തമാക്കി. ടെസ്റ്റ് ക്രിക്കറ്റിലാണ് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ അദ്ദേഹം നേടിയത്. 50 മത്സരങ്ങളില്‍ നിന്നായി 167 വിക്കറ്റുകളാണ് ടെസ്റ്റില്‍ പനേസര്‍ സ്വന്തം പേരില്‍ കുറിച്ചത്.