കേരളം

kerala

ETV Bharat / sports

ഉമിനീര്‍ വിലക്ക്: പന്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ വാസലിന്‍ ഉപയോഗിച്ചേക്കുമെന്ന് ഇന്‍സമാം - Vaseline

കൊവിഡ് 19 പ്രതിരോധത്തിന്‍റെ ഭാഗമായി ഐസിസി പ്രാബല്യത്തില്‍ വരുത്തിയ ഉമിനീര്‍ വിലക്കും ഗ്രൗണ്ടില്‍ സാമൂഹ്യ അകലം പാലിക്കുന്നതും ഉള്‍പ്പെടെയുള്ള നിയമങ്ങളോട് വിയോജിപ്പ് പ്രകടിപ്പിച്ച് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്

saliva ban news  inzamam news  icc news  ഉമിനീര്‍ വിലക്ക് വാര്‍ത്ത  ഇന്‍സമാം വാര്‍ത്ത  ഐസിസി വാര്‍ത്ത
ഇന്‍സമാം

By

Published : Jun 17, 2020, 8:44 PM IST

ലാഹോര്‍:ഉമിനീര്‍ വിലക്കിന്‍റെ പശ്ചാത്തലത്തില്‍ പന്തിന്‍റെ തിളക്കം വര്‍ദ്ധിപ്പിക്കാന്‍ ബൗളേഴ്‌സ് വാസലിന്‍ ഉപയോഗിച്ചേക്കുമെന്ന് മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. ഐസിസിയുടെ ഉമിനീര്‍ വിലക്കിനോട് യോജിക്കാനാകില്ല. വിലക്കിന് പിന്നിലെ യുക്തി എന്താണെന്ന് മനസിലാകുന്നില്ല. സ്വിങ് ചെയ്യാന്‍ സാധിച്ചില്ലെങ്കില്‍ പന്ത് ചുരണ്ടല്‍ ഉള്‍പ്പെടെയുള്ള നീക്കങ്ങള്‍ ബൗളേഴ്‌സിന്റെ ഭാഗത്ത് നിന്നും ഉണ്ടായേക്കുമെന്നും ഇന്‍സമാം കൂട്ടിച്ചേര്‍ത്തു.

ഇന്‍സമാം

ഗ്രൗണ്ടില്‍ സാമൂഹ്യ അകലം പാലിക്കുന്നതിനോടും ഇന്‍സമാം വിയോജിപ്പ് പ്രകടിപ്പിച്ചു. സാമൂഹ്യ അകലം പാലിക്കുന്നത് മത്സരത്തില്‍ ഉടനീളം വലിയ വെല്ലുവിളിയാകുമെന്നും അദ്ദേഹം പറഞ്ഞു. കായിക മേഖല പൂർവസ്ഥിതിയിലേക്ക് വരുന്നതില്‍ സന്തോഷമുണ്ട്. പക്ഷേ പുതിയ നിയമങ്ങളെ കുറിച്ച് ആശങ്കയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന്‍റെ ഇംഗ്ലണ്ട് പര്യടനത്തിന് ഓഗസറ്റ് ഒന്നിന് തുടക്കമാകും. ഇംഗ്ലണ്ടിന്റെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരക്ക് ശേഷമാകും പര്യടനം. മൂന്ന് ടെസ്റ്റും ടി20 മത്സരങ്ങളും പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം പര്യടനത്തിന്റെ ഭാഗമായി കളിക്കും. കൊവിഡ് 19-ന് ശേഷം പാകിസ്ഥാന്‍ ക്രിക്കറ്റ് ടീം ആദ്യമായി നടത്തുന്ന പര്യടനമെന്ന പ്രത്യേകതയും ഇതിനുണ്ടാകും.

ABOUT THE AUTHOR

...view details