ന്യൂഡല്‍ഹി:ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാനും മുൻ നായകനുമായ എം.എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചുള്ള അഭ്യൂഹങ്ങളില്‍ പ്രതികരണവുമായി ഭാര്യ സാക്ഷി ധോണി. "ഇതിനെയാണ് വ്യാജ വാർത്ത എന്ന് പറയുന്നത്" എന്നാണ് സാക്ഷി ട്വീറ്റ് ചെയ്‌തത്.
ധോണിയുടെ വിരമിക്കല്‍: പ്രതികരിച്ച് സാക്ഷി ധോണി - ധോണിയുടെ വിരമിക്കല്‍: പ്രതികരിച്ച് സാക്ഷി ധോണി
ഇത് എല്ലാം വ്യാജ വാർത്തകളാണെന്നാണ് സാക്ഷിയുടെ വിശദീകരണം. വിരമിക്കുന്നതിനെ കുറിച്ചുള്ള കാര്യങ്ങൾ ധോണി ബി.സി.സി.ഐയെ അറിയിച്ചിട്ടില്ലെന്ന് മുഖ്യസെലക്‌ടർ എം.എസ്.കെ പ്രസാദ്
![ധോണിയുടെ വിരമിക്കല്‍: പ്രതികരിച്ച് സാക്ഷി ധോണി](https://etvbharatimages.akamaized.net/etvbharat/prod-images/768-512-4427322-762-4427322-1568363862414.jpg)
കഴിഞ്ഞ ദിവസം ധോണിക്കൊപ്പമുള്ള ഒരു മത്സരത്തിന്‍റെ ഓർമ പങ്കുവച്ച് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി ചിത്രവുമായി എത്തിയതോടെയാണ് ധോണി വിരമിക്കാൻ പോവുന്നുവെന്ന നിലയില്‍ അഭ്യൂഹങ്ങൾ സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞത്. വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിക്ക് വിരമിക്കല്‍ പ്രഖ്യാപനം നടത്താൻ ധോണി വാർത്താസമ്മേളനം വിളിച്ചുവെന്നും റിപ്പോർട്ടുകൾ വ്യാപകമായി പ്രചരിക്കപ്പെട്ടു.
അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചതോടെ ഇക്കാര്യത്തില്‍ പ്രതികരണവുമായി ബി.സി.സി.ഐ മുഖ്യസെലക്‌ടർ എം.എസ്.കെ പ്രസാദ് രംഗത്തെത്തി. ധോണിയുടെ വിരമിക്കലുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന അഭ്യൂഹങ്ങളെല്ലാം തെറ്റാണെന്ന് പ്രസാദ് പറഞ്ഞു. വിരമിക്കലുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ധോണി ബി.സി.സി.ഐയെ അറിയിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.
TAGGED:
Sakshi on Dhoni retirement