കേരളം

kerala

ETV Bharat / sports

ഗാംഗുലിക്ക് പിന്തുണയുമായി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ - Ganguly updates

ബിസിസിഐ പ്രസിഡന്‍റ് എന്ന നിലയില്‍ ഗാംഗുലി രാജ്യതാല്‍പര്യങ്ങൾക്കായി നിലകൊള്ളുമെന്ന് സച്ചിന്‍

സച്ചിന്‍-ഗാംഗുലി

By

Published : Oct 18, 2019, 8:40 AM IST

മുംബൈ: ബിസിസിഐ പ്രസിഡന്‍റായി തെരഞ്ഞെടുക്കപെട്ട സൗരവ് ഗാംഗുലിക്ക് പിന്തുണയുമായി ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. ഗ്രൗണ്ടില്‍ രാജ്യത്തോട് പ്രതിബന്ധത കാണിച്ച ഗാംഗുലി പുതിയ ചുമതലയും സമാന രീതിയില്‍ നിർവഹിക്കുമെന്ന് സച്ചിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
റോഡ് സേഫ്റ്റി വേൾഡ് സീരിസ് ലോഞ്ചിനെത്തിയപ്പോഴാണ് ഗാംഗുലിക്കുള്ള പിന്തുണ സച്ചിന്‍ മാധ്യമങ്ങൾക്ക് മുന്നില്‍ അറിയിച്ചത്. മുന്‍ ഇന്ത്യന്‍ താരം വീരേന്ദ്ര സേവാഗും ലോഞ്ചിനെത്തിയിരുന്നു. റോഡ് സുരക്ഷാ അവബോധം വളർത്തികൊണ്ട് അടുത്ത വർഷം ഫെബ്രുവരിയിലാണ് പരമ്പര അരങ്ങേറുക. വെറ്ററന്‍ താരങ്ങളായ വീരേന്ദ്ര സേവാഗ്, ബ്രയിന്‍ ലാറ, ബ്രെറ്റ് ലീ, തിലകരത്ന ദില്‍ഷന്‍, ജോണ്ടി റോഡ്സ് എന്നിവർ പരമ്പരയുടെ ഭാഗമാകും.

ABOUT THE AUTHOR

...view details