കേരളം

kerala

ETV Bharat / sports

റിക്കി പോണ്ടിങ്ങിനെ പരിശീലിപ്പിക്കാന്‍ സച്ചിന്‍

"ബുഷ്‌ഫയര്‍ ക്രിക്കറ്റ് ബാഷ്" മത്സരത്തിലാണ് റിക്കി പോണ്ടിങ്ങിന്‍റെ ടീമിനെ സച്ചിന്‍ പരിശീലിപ്പിക്കുന്നത്.

Sachin Tendulkar  Shane Warne  Courtney Walsh  Bushfire Charity Match  റിക്കി പോണ്ടിങ്ങിനെ പരിശീലിപ്പിക്കാന്‍ സച്ചിന്‍  ബുഷ്‌ഫയര്‍ ക്രിക്കറ്റ് ബാഷ്  സച്ചിന്‍ തെണ്ടുല്‍ക്കര്‍
റിക്കി പോണ്ടിങ്ങിനെ പരിശീലിപ്പിക്കാന്‍ സച്ചിന്‍

By

Published : Jan 21, 2020, 4:47 PM IST

ഹൈദരാബാദ്:ഓസ്‌ട്രേലിയന്‍ ഇതിഹാസ താരം റിക്കി പോണ്ടിങ്ങിന് പരിശീലനം നല്‍കാനൊരുങ്ങുകയാണ് ക്രിക്കറ്റ് ദൈവം സച്ചിന്‍ തെണ്ടുല്‍ക്കര്‍. ഓസ്‌ട്രേലിയയിലെ കാട്ടുതീ ബാധിതരെ സഹായിക്കുന്നിതിനുള്ള പണം ശേഖരിക്കുന്നതിനായി നടത്തുന്ന മത്സരത്തിലാണ് സച്ചിന്‍ പരിശീലകന്‍റെ വേഷത്തിലെത്തിയിരിക്കുന്നത്. പോണ്ടിങ് ഇലവനും, ഷെയിന്‍ വോണ്‍ ഇലവനും തമ്മിലാണ് മത്സരം സംഘര്‍പ്പിച്ചിരിക്കുന്നത്. "ബുഷ്‌ഫയര്‍ ക്രിക്കറ്റ് ബാഷ്" എന്ന് പേരിട്ടിരിക്കുന്ന മത്സരം ഫെബ്രുവരി എട്ടിന് നടക്കും.

പോണ്ടിങ്ങും സച്ചിനും 2011 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തിനിടെ

സച്ചിനെ കൂടാതെ വെസ്‌റ്റ് ഇന്‍ഡീസ് ഇതിഹാസ താരം കോര്‍ട്‌നി വാള്‍ഷും പരിശീലക വേഷത്തിലെത്തുന്നുണ്ട്. വാള്‍ഷിന്‍റെ ശിക്ഷണത്തിലായിരിക്കും ഷെയിന്‍ വോണും സംഘവും കളത്തിലിറങ്ങുക. ജസ്‌റ്റിന്‍ ലാങ്കര്‍, ആദം ഗില്‍ക്രിസ്റ്റ്, ബ്രെറ്റ് ലീ, ഷെയിന്‍ വാട്സണ്‍, മൈക്കല്‍ ക്ലാര്‍ക്ക്, അലക്‌സ് ബ്ലാക്‌വെല്‍ എന്നിവരുടെ തിരിച്ചുവരവിനും "ബുഷ്‌ഫയര്‍ ക്രിക്കറ്റ് ്ബാഷ്" മത്സരം വേദിയാകും.

ഷെയിന്‍ വോണും സച്ചിനും അമേരിക്കയില്‍ നടന്ന ഓള്‍ സ്‌റ്റാര്‍സ് ക്രിക്കറ്റ് മത്സരത്തിനിടെ

"സച്ചിനെയും കോര്‍ട്‌നി വാള്‍ഷിനെയും ഓസ്‌ട്രേലിയയിലേക്ക് ക്ഷണിക്കാന്‍ സാധിച്ചതില്‍ ഞങ്ങള്‍ക്ക് അഭിമാനമുണ്ട്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ നിരവധി മികച്ച പ്രകടനങ്ങള്‍ കാഴ്‌ച വച്ചവരാണ് ഇരുവരും, അവരുടെ വരവിനായി ഞങ്ങള്‍ കാത്തിരിക്കുകയാണ്" - ക്രിക്കറ്റ് ഓസ്‌ട്രേലിയ സിഇഒ കെവിന്‍ റോബര്‍ട്സ് അഭിപ്രായപ്പെട്ടു.

കോര്‍ട്‌നി വാള്‍ഷ്

മത്സരത്തില്‍ നിന്നുള്ള വരുമാനം ക്രിക്കറ്റ് ഓസ്‌ട്രേലിയ അധികൃതര്‍ ഓസ്‌ട്രേലിയന്‍ റെഡ് ക്രോസിന് നല്‍കും. 29 പേരാണ് കഴിഞ്ഞ ഏതാനും ആഴ്‌ചകളായി ആളിപ്പടര്‍ന്ന കാട്ടുതീയില്‍ മരണപ്പെട്ടത്. രണ്ടായിരത്തോളം വീടുകളും കത്തിനശിച്ചു.

ABOUT THE AUTHOR

...view details