ഇന്ത്യയുടെ മുൻ നായകനായ ഗാംഗുലി ഉൾപ്പെടെ നിരവധി താരങ്ങൾ ലോകകപ്പില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിക്കരുത് എന്ന ആവശ്യം ഉന്നയിച്ചിരുന്നു. എന്നാല്‍ തികച്ചും വ്യത്യസ്തമായ അഭിപ്രായമായിരുന്നു സച്ചിന്‍റേത്. ഇന്ത്യ പിന്മാറിയാല്‍ പാകിസ്ഥാന് രണ്ട് പോയിന്‍റ് വെറുതെ നല്‍കുന്നതിനോട് വ്യക്തിപരമായി യോജിക്കുന്നില്ലെന്നായിരുന്നു സച്ചിൻ പറഞ്ഞത്. സച്ചിന്‍റെ നിലപാടിന് വിരുദ്ധമായാണ് ഗാംഗുലി പ്രതികരിച്ചത്. സച്ചിന്‍റെ ആശങ്ക ഇന്ത്യക്ക് രണ്ട് പോയിന്‍റ് നഷ്ടപ്പെടുന്നതിലാണെന്നും തനിക്ക് വേണ്ടത് ലോകകപ്പാണെന്നുമാണ് ഗാംഗുലി പറഞ്ഞത്.
പാകിസ്ഥാൻ വിഷയത്തില്‍ ഗാംഗുലിക്ക് മറുപടിയുമായി സച്ചിൻ
ഇന്ത്യ - പാകിസ്ഥാൻ ലോകകപ്പ് മത്സരത്തെ സംബന്ധിച്ച് സൗരവ് ഗാംഗുലിയുടെ പ്രതികരണത്തിന് മറുപടിയുമായി ഇതിഹാസ താരം സച്ചിൻ ടെണ്ടുല്‍ക്കർ. പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണം എന്ന സച്ചിന്‍റെ നിലപാടിനെതിരെ ഗാംഗുലി ഇന്നലെ പ്രതികരിച്ചിരുന്നു.
സച്ചിനും ഗാംഗുലിയും
എന്നാല്‍ തന്‍റെ വാക്കുകളെ മാധ്യമങ്ങൾ വളച്ചൊടിച്ചെന്നും തന്‍റെ പ്രതികരണം സച്ചിനെതിരല്ലെന്നും ഗാംഗുലി പറഞ്ഞു. കഴിഞ്ഞ 25 വർഷമായി തന്‍റെ ഏറ്റവും അടുത്ത സുഹൃത്താണ് സച്ചിനെന്നും ദാദ ട്വിറ്ററില്‍ കുറിച്ചു. ഈ വിവാദത്തില്‍ നിന്ന് ഗാംഗുലിയെ രക്ഷിക്കാനായി സച്ചിൻ മുന്നോട്ട് വന്നു. ഈ വിഷയത്തില്‍ ഗാംഗുലി വിശദീകരണം നല്‍കണ്ടആവശ്യമില്ലെന്നും രാജ്യത്തിന്‍റെ നന്മ മാത്രമാണ് നമ്മൾ എല്ലാം ആഗ്രഹിക്കുന്നതെന്നും സച്ചിൻ ഗാംഗുലിയുടെ ട്വീറ്റിന് മറുപടി നല്‍കി.