ഹൈദരാബാദ്:രഞ്ജി ട്രോഫിക്കുള്ള കേരളാ ടീമിനെ സച്ചിന്‍ ബേബി നയിക്കും. മോശം പ്രകടനം കാരണം റോബിന്‍ ഉത്തപ്പയെ രഞ്ജി ട്രോഫി നായക പദവിയിലേക്ക് പരിഗണിക്കേണ്ടെന്ന് സെലക്ഷന്‍ കമ്മിറ്റിയില്‍ തീരുമാനിക്കുകയായിരുന്നു. കഴിഞ്ഞ തവണ കേരളം രഞ്ജി ട്രോഫി സെമിഫൈനലില്‍ എത്തിയപ്പോൾ സച്ചിനായിരുന്നു ക്യാപ്റ്റന്‍. ജലജ് സക്‌സേനയാണ് പുതിയ വൈസ് ക്യാപ്റ്റന്‍. ഡിസംബർ ഒമ്പതിന് രഞ്ജി ട്രോഫി മത്സരങ്ങൾക്ക് തുടക്കമാകും. ഒമ്പതിന് തിരുവനന്തപുരത്ത് നടക്കുന്ന മത്സരത്തില്‍ കേരളം ഡല്‍ഹിയെ നേരിടും. സെന്‍റ് സേവിയേഴ്‌സ് കോളജ് ഗ്രൗണ്ടിലാണ് മത്സരം. 2009-ലാണ് സച്ചില്‍ ഫസ്‌റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ചത്.
രഞ്ജി ടീമിനെ സച്ചിന്‍ ബേബി നയിക്കും - സച്ചിന്‍ ബേബി വാർത്ത
കഴിഞ്ഞ തവണ കേരളം രഞ്ജി ട്രോഫി സെമിഫൈനലില്‍ എത്തിയപ്പോൾ സച്ചിനായിരുന്നു ക്യാപ്റ്റന്‍
സച്ചിന്‍ ബേബി
30 വയസുള്ള സച്ചിന്‍ ബേബി നിലവില്‍ ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെയാണ് പ്രതിനിധീകരിക്കുന്നത്. 2013ൽ രാജസ്ഥാൻ റോയൽസിനെ പ്രതിനിധീകരിച്ച് സഹതാരങ്ങളായ ശ്രീശാന്ത്, സഞ്ജു സാംസൺ എന്നിവരോടൊപ്പം ഐപിഎല്ലില്‍ തുടക്കം കുറിച്ചു.