പോര്‍ട്ട് എലിസബത്ത്:ഇംഗ്ലണ്ടിനെതിരായ പരമ്പരയിലെ നാലാമത്തെയും അവസാനത്തെയും ടെസ്‌റ്റ് മത്സരമായിരിക്കും ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ തന്‍റെ അവസാന ടെസ്‌റ്റ് മത്സരമെന്ന് ദക്ഷിണാഫ്രിക്കന്‍ ക്യാപ്‌റ്റന്‍ ഫാഫ് ഡു പ്ലെസിസ്. അടുത്തു തന്നെ ടെസ്‌റ്റില്‍ നിന്ന് വിരമിക്കുമെന്ന സൂചനയാണ് ഡു പ്ലെസിസ് നല്‍കുന്നത്.
കഴിഞ്ഞ ഏതാനും നാളുകാളായി ടെസ്‌റ്റ് മത്സരങ്ങളില്‍ ഡു പ്ലെസിസിന് മികച്ച പ്രകടനങ്ങളൊന്നും പുറത്തെടുക്കാന്‍ കഴിഞ്ഞിരുന്നില്ല. 2019 ഒക്‌ടോബറിന് ശേഷം 12 മത്സരങ്ങള്‍ കളിച്ച താരത്തിന്‍റെ ആവറേജ് 21.25 മാത്രമാണ്. ഡു പ്ലെസിസിന്‍റെ ബാറ്റില്‍ നിന്ന് ടെസ്‌റ്റില്‍ ഒരു സെഞ്ച്വറി പിറന്നിട്ട് ഒരു വര്‍ഷത്തില്‍ കൂടുതലായി. വരാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിന് മുമ്പ് ഒരു ടെസ്റ്റ് പരമ്പര മാത്രമാണ് ദക്ഷിണാഫ്രിക്ക കളിക്കുന്നത്.