മോസ്‌കോ:കൊവിഡ് 19 പശ്ചാത്തലത്തില്‍ ആഗോള തലത്തില്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ മത്സരം പുനരാരംഭിച്ചപ്പോൾ കാണികളെ പ്രവേശിപ്പിച്ച് മത്സരം പുനരാരംഭിക്കാന്‍ നീക്കം നടത്തുകയാണ് റഷ്യ. ജൂണ്‍ 21-ന് പുനാരാരംഭിക്കുന്ന റഷ്യന്‍ ഫുട്‌ബോൾ ലീഗായ പ്രീമിയർ ലീഗ് കാണാനാണ് ആരാധകർക്ക് അവസരം ലഭിച്ചിരിക്കുന്നത്. സുരക്ഷ കണക്കിലെടുത്ത് സ്റ്റേഡിയത്തിലെ ഇരിപ്പിടങ്ങളുടെ എണ്ണത്തിന് അനുസരിച്ച് 10 ശതമാനം കാണികൾക്ക് മാത്രമാകും ഇത്തരത്തില്‍ പ്രവേശനം. ഫുട്‌ബോൾ മത്സരങ്ങൾ നടക്കുമ്പോൾ കളിക്കാർക്ക് ആരാധകരുടെ പിന്തുണ ഏറെ പ്രധാനപ്പെട്ടതാണെന്ന് റഷ്യന്‍ ഉപപ്രധാനമന്ത്രി ആന്ദ്രേ ബെലൗസോവിനയും വ്യക്തമാക്കി.
സ്റ്റേഡിയത്തില്‍ ഫുട്‌ബോൾ ആരാധകരെ പ്രവേശിപ്പിക്കാന്‍ ഒരുങ്ങി റഷ്യ - covid 19 news
ജൂണ്‍ 21ന് പുനരാരംഭിക്കുന്ന റഷ്യന്‍ പ്രീമിയർ ലീഗില്‍ ആരാധകരെ പ്രവേശിപ്പിക്കുമെന്ന് ലീഗ് അധികൃതർ
![സ്റ്റേഡിയത്തില്‍ ഫുട്‌ബോൾ ആരാധകരെ പ്രവേശിപ്പിക്കാന്‍ ഒരുങ്ങി റഷ്യ കൊവിഡ് 19 വാർത്ത റഷ്യന്‍ പ്രീമിയർ ലീഗ് വാർത്ത covid 19 news russian premier league news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-7402972-215-7402972-1590812187026.jpg)
ഫുട്‌ബോൾ ആരാധകർ
നേരത്തെ ലീഗ് അടച്ചിട്ട സ്റ്റേഡിയത്തില്‍ പുനരാരംഭിക്കുമെന്ന് സംഘാടകർ പ്രഖ്യാപിച്ചെങ്കിലും പിന്നീട് തീരുമാനം മാറ്റുകയായിരുന്നു. ലീഗില്‍ ഇനി എട്ട് റൗണ്ട് മത്സരങ്ങളാണ് ബാക്കിയുള്ളത്. ലോകത്ത് കൊവിഡ് 19 വ്യാപനം ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ രാജ്യമാണ് റഷ്യ. 3,79,051 പേർക്കാണ് രാജ്യത്ത് കൊവിഡ് 19 ബാധിച്ചത്. നേരത്തെ കൊവിഡ് 19 കാരണം മാർച്ച് 17 മുതല്‍ റഷ്യയില്‍ ഫുട്‌ബോൾ മത്സരങ്ങൾ നിർത്തിവെച്ചിരുന്നു.