മുംബൈ: ആരാധകരുടെ ആവേശവും സ്‌നേഹവുമാണ് ടീം ഇന്ത്യയെ മുന്നോട്ട് നയിക്കുന്നതെന്ന് നിശ്ചിത ഓവര്‍ ക്രിക്കറ്റില്‍ ഉപനായകന്‍ രോഹിത് ശര്‍മ. ഇന്ത്യന്‍ ആരാധകരുടെ സ്‌നേഹവും നേരിട്ട് ബോധ്യപ്പെടുമ്പോഴെ ആഴം മനസിലാകൂ. 2007-ലെ ടി20 ലോകകപ്പില്‍ ഓസട്രേലിയക്ക് എതിരായ സെമി ഫൈനലില്‍ വിജയിച്ചപ്പോഴാണ് തനിക്ക് ആ സ്‌നേഹം ബോധ്യപ്പെട്ടതെന്നും ഹിറ്റ്മാന്‍ കൂട്ടിച്ചേര്‍ത്തു. അന്ന് ടീം ഇന്ത്യ ഹോട്ടലില്‍ തിരിച്ചെത്തിയപ്പോള്‍ അവിടെ നിറച്ചും ആരാധകര്‍ വിജയം ആഘോഷിക്കുകയായിരുന്നു. എനിക്ക് എന്‍റെ കണ്ണുകളെ വിശ്വസിക്കാനായില്ല. അത്തരത്തിലൊന്ന് അതേവരെ താന്‍ കണ്ടട്ടില്ലായിരുന്നുവെന്നും രോഹിത് പറയുന്നു.
ആരാധകരുടെ സ്‌നേഹമാണ് ടീം ഇന്ത്യയുടെ ശക്തി: രോഹിത് ശര്‍മ - rohith news
2007-ലെ പ്രഥമ ഏകദിന ലോകകപ്പ് സെമി ഫൈനലില്‍ ഓസ്‌ട്രേലിയയെ പരാജയപ്പെടുത്തിപ്പോഴാണ് ഇന്ത്യന്‍ ആരാധകരുടെ സ്‌നേഹം നേരില്‍ കണ്ട് ബോധ്യപ്പെട്ടതെന്നും ഉപനായകന്‍ രോഹിത് ശര്‍മ
![ആരാധകരുടെ സ്‌നേഹമാണ് ടീം ഇന്ത്യയുടെ ശക്തി: രോഹിത് ശര്‍മ രോഹിത് വാര്‍ത്ത ലോകകപ്പ് വാര്‍ത്ത rohith news world cup news](https://etvbharatimages.akamaized.net/etvbharat/prod-images/768-512-09:17:27:1592495247-768-512-7670495-1016-7670495-1592480121661-1806newsroom-1592494987-1090.jpg)
രോഹിത്
അന്ന് ഓസ്‌ട്രേലിയക്ക് എതിരായ മത്സരത്തില്‍ 15 റണ്‍സിന്റെ വിജയമാണ് ടീം ഇന്ത്യ സ്വന്തമാക്കിയത്. തുടര്‍ന്ന് നടന്ന ഫൈനല്‍ മത്സരത്തില്‍ ടീം ഇന്ത്യ പാകിസ്ഥാനെ അഞ്ച് റണ്‍സിന് പരാജയപ്പെടുത്തി പ്രഥമ ടി20 കിരീം സ്വന്തമാക്കിയാണ് മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലുള്ള ടീം ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നിന്നും മടങ്ങിയത്.