വിശാഖപട്ടണം:ഏകദിന ക്രിക്കറ്റില്‍ ഈ കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന താരമായി ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ. വിശാഖപട്ടണത്തില്‍ വെസ്‌റ്റ് ഇൻഡീസിനെതിരെ 159 റണ്‍സോടെ സെഞ്ച്വറി നേടിയതോടെയാണ് ഹിറ്റ്മാന്‍ ഈ നേട്ടം സ്വന്തമാക്കിയത്. റണ്‍വേട്ടയില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെയാണ് രോഹിത് പിന്നിലാക്കിയത്. ഏകദിന മത്സരങ്ങളില്‍ രോഹിത് ഈ കലണ്ടർ വർഷം 1427 റണ്‍സ് സ്വന്തമാക്കിയപ്പോൾ കോലി 1292 റണ്‍സാണ് നേടിയത്.
റണ്‍വേട്ടയില്‍ ഒന്നാമനായി ഹിറ്റ്മാന്‍
ഏകദിന ക്രിക്കറ്റില്‍ ഈ കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ റണ്‍സ് എടുക്കുന്ന താരമായി ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ്മ
ഇന്ന് സെഞ്ച്വറി നേടിയതോടെ ഏഴ് സെഞ്ച്വറികളുമായി ഈ കലണ്ടർ വർഷം ഏറ്റവും കൂടുതല്‍ ഏകദിന സെഞ്ച്വറി നേടുന്ന ബാറ്റ്സ്‌മാനായി രോഹിത്. അദ്ദേഹത്തിന്‍റെ 28-ാം ഏകദിന സെഞ്ച്വറിയാണ് ഇന്ന് പിറന്നത്.
ഒരു ടൂർണമെന്‍റില്‍ അഞ്ച് സെഞ്ച്വറികൾ നേടുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് ഈ വർഷം സ്വന്തമാക്കി. ഈ വർഷം ആദ്യം നടന്ന ഏകദിന ലോകകപ്പിലാണ് രോഹിത് ഈ നേട്ടം സ്വന്തമാക്കിയത്. ഇന്നത്തെ മത്സരത്തില്‍ കളിക്കുന്ന വിന്‍ഡീസ് താരം ഷായ് ഹോപ് 1225 റണ്‍സുമായി 2019ലെ ഏകദിന റണ്‍വേട്ടയില്‍ മൂന്നാമതുണ്ട്.