കേരളം

kerala

ETV Bharat / sports

ഡല്‍ഹിയിലെ കാഴ്ചകള്‍ ഇപ്പോള്‍ മനോഹരമല്ല എന്നാല്‍ ശുഭപ്രതീക്ഷയുണ്ടെന്ന് രോഹിത് ശര്‍മ - രോഹിത് ശർമ്മ വാർത്ത

ഡല്‍ഹിയില്‍ നിന്നുള്ളത് അത്ര നല്ല കാഴച്ചകളല്ലെന്ന് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ

Rohit Sharma news  Delhi Riots news  രോഹിത് ശർമ്മ വാർത്ത  ഡല്‍ഹി കലാപം വാർത്ത
രോഹിത്

By

Published : Feb 26, 2020, 10:38 PM IST

ന്യൂഡല്‍ഹി:ഡല്‍ഹി കലാപത്തിന് ശമനമുണ്ടാകുമെന്ന പ്രതീക്ഷ പങ്കുവെച്ച് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ. സിഎഎയെ അനുകൂലിക്കുന്നവരും പ്രതീകൂലിക്കുന്നവരും തമ്മില്‍ ഡല്‍ഹിയില്‍ നടക്കുന്ന കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ട്വീറ്റിലൂടെയാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. ഡല്‍ഹിയില്‍ അത്ര നല്ല കാഴച്ചകളല്ല. എല്ലാത്തിനും ശമനമുണ്ടാകുമെന്നും രോഹിത് ട്വീറ്റിലൂടെ വ്യക്തമാക്കി.

കലാപത്തെ തുടർന്ന് ദേശീയ സുരക്ഷ ഉപദേഷ്‌ടാവ് അജിത് ഡോവല്‍ ഉത്തര കിഴക്കന്‍ ഡല്‍ഹിയില്‍ സന്ദർശനം നടത്തി. നിലവിലെ സാഹചര്യങ്ങൾ വിലയിരുത്തിയ അദ്ദേഹം സാധാരണക്കാരുെട സുരക്ഷ ഉറപ്പവരുത്താനുള്ള നീക്കങ്ങൾ ആരംഭിച്ചു.

നേരത്തെ കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രധനമന്ത്രി നരേന്ദ്രമോദിയും പ്രതികരണം നടത്തിയിരുന്നു. കലാപത്തിന്‍റെ പശ്ചാത്തലത്തില്‍ ശാന്തിയും സമാധാനവുമാണ് നമ്മുടെ മുഖമുദ്രയെന്ന് അദ്ദേഹം ആഹ്വാനം ചെയ്തിരുന്നു.

അതേസമയം നിലവില്‍ കലാപത്തെ തുടർന്ന് ഡല്‍ഹിയില്‍ ഒരു പൊലീസുകാരന്‍ ഉൾപ്പെടെ മരിച്ചവരുടെ എണ്ണം 22 ആയി. കലാപത്തില്‍ 189 പേർക്ക് പരിക്കേറ്റിട്ടുണ്ട്.

ABOUT THE AUTHOR

...view details