ന്യൂഡല്‍ഹി:കരിയറിന്‍റെ തുടക്കകാലത്ത് തന്നെ കുഴക്കിയ രണ്ട് ബൗളേഴ്‌സിന്‍റെ പേര് വെളിപ്പെടുത്തി ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമ. മുന്‍ ഓസ്‌ട്രേലിയന്‍ പേസർ ബ്രൈറ്റ് ലീയുടെയും ദക്ഷിണാഫ്രിക്കന്‍ പേസർ ഡെയില്‍ സ്റ്റെയിനിന്‍റെയും പന്ത് നേരിടുമ്പോൾ തനിക്ക് ബുദ്ധിമുട്ട് തോന്നിയെന്ന് ഹിറ്റ്മാന്‍ പറഞ്ഞു. ഇന്ത്യന്‍ ബൗളർ മുഹമ്മദ് ഷമിയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് രോഹിത് ഇക്കാര്യം വെളിപ്പെടുത്തിയത്. ഇരുവരുടെയും പന്തുകൾ നേരിടാന്‍ വിഷമമായിരുന്നു, പക്ഷേ അത് താന്‍ ആസ്വദിച്ചെന്നും ഹിറ്റ്മാന്‍ പറഞ്ഞു. അതേസമയം നിലവില്‍ പോർട്ടീസ് ബൗളർ കഗിസോ റബാദയും ഓസിസ് ബൗളർ ജോഷ് ഹേസില്‍വുഡും താന്‍ നേരിട്ടവരില്‍ മികച്ച നിലവാരം പുലർത്തുന്ന ബൗളേഴ്‌സാണെന്നും താരം വ്യക്തമാക്കി.
തുടക്കത്തില്‍ വെല്ലുവളി ഉയർത്തിയ ബൗളേഴ്‌സിന്‍റെ പേര് വെളിപ്പെടുത്തി രോഹിത് - രോഹിത് ശർമ വാർത്ത
ഇന്ത്യന്‍ പേസർ മുഹമ്മദ് സമിയുമായി നടത്തിയ ഇന്‍സ്റ്റഗ്രാം ലൈവിലാണ് ഇന്ത്യന്‍ ഓപ്പണർ രോഹിത് ശർമയുടെ വെളിപ്പെടുത്തല്‍
രോഹിത്
2019-ലെ ഏകദിന ലോകകപ്പില്‍ ഏറ്റവും വലിയ റണ്‍വേട്ടക്കാരനായിരുന്നു രോഹിത് ശർമ്മ. ടൂർണമെന്‍റില്‍ ഒമ്പത് മത്സരങ്ങളില്‍ നിന്നായി 648 റണ്‍സാണ് താരം സ്വന്തമാക്കിയത്. ഒരു ലോകകപ്പില്‍ അഞ്ച് സെഞ്ച്വറികൾ സ്വന്തമാക്കുന്ന ആദ്യ താരമെന്ന നേട്ടവും രോഹിത് അന്ന് സ്വന്തമാക്കി. നിലവില്‍ ഇന്ത്യന്‍ ഏകദിന ടീമിന്‍റെ ഉപനായകനായ രോഹിത് ശർമ 224 ഏകദിനങ്ങളും 108 ടി20 കളും 32 ടെസ്റ്റ് മത്സരങ്ങളും കളിച്ചിട്ടുണ്ട്.